Tuesday, March 15, 2011

മുറിവേറ്റ സ്റ്റാറ്റസില്‍ , കമണ്റ്റിണ്റ്റെ ഉപ്പ്‌ഇന്നു രാവിലെ
തെക്കേപ്പറമ്പിലെ മുരിക്കില്‍
ഒരു കുയിലിരുന്ന്‌ നിലവിളിക്കുന്നു

കാര്യം ചോദിച്ചപ്പോള്‍
എണ്റ്റെ എഴുത്തിന്‌ കൂട്ടിരുന്നതിന്‌
അവളുടെ കാമുകന്‍ പിണങ്ങിപ്പോയെന്ന്‌

ഞാനോര്‍ത്തു

നഷ്ട പ്രണയത്തിണ്റ്റെ വേദന
ഇവര്‍ക്കാര്‍ക്കും മനസ്സിലാകുന്നില്ലല്ലോ.. !!
"അവള്‍ക്കെന്തു കൊടുക്കും" എന്ന
എണ്റ്റെ സ്റ്റാറ്റസിന്‌
"ഒരുമ്മ കൊടുക്കാന്‍" കമണ്റ്റിട്ട്‌
ഇവരത്‌
വെറുമൊരു പ്രേമമാക്കിക്കളഞ്ഞല്ലോ... !!!

No comments:

Post a Comment