Saturday, April 9, 2011

രാജാവ്‌


പാടത്തു കൂടി നടക്കാനിറങ്ങിയപ്പോള്‍ ,
ഒരു മണ്ണിര ദേഷ്യത്തില്‍
"പതുക്കെ നടക്കെടാ,
വരത്താ... "

ചൂണ്ട മേടിക്കട്ടെ, നിന്നെ
ശരിയാക്കിത്തരാമെന്നോര്‍ത്തപ്പോള്‍
ഒരു കുളക്കോഴി നിന്ന്‌ ചിരിക്കുന്നു

നിന്നെ ഞാന്‍
കുടുമ്പത്തോടെ ഇല്ലാതാക്കും
എന്ന്‌ കരുതിയപ്പോഴേക്കും
ഒരു കൊക്ക്‌,
ഒറ്റക്കാലു കൊണ്ട്‌ തല ചൊറിയുന്നു

അമ്മാവണ്റ്റടുത്ത്‌
ഒരു തോക്കിരിപ്പുണ്ട്‌
ഇന്നു പോയെടുക്കണം
എന്നു കരുതുമ്പോഴാണ്‌
ഇളകിക്കിടന്ന മണ്ണിനടുത്തു കൂടി
കുറേ ഉറുമ്പുകള്‍ ചേര്‍ന്ന്‌
ഒരു കൃഷ്ണ മണി
എടുത്തുകൊണ്ട്‌ പോകുന്നതു കണ്ടത്‌;
പിറകിലൊരു തലയോട്ടിയും;
തലച്ചോറ്‌ ചിതല്‌ തിന്നത്രേ... !!

No comments:

Post a Comment