Friday, June 3, 2011

അസൂയകൊണ്ടല്ലേ...

ന്നലത്തെ സന്ധ്യയില്‍
ഈയാം പാറ്റകളായിരുന്നു, നാം

പുറത്ത്‌ കര്‍ക്കിടകം
കാലത്തോട്‌ കലഹിച്ചപ്പൊഴും
ഒരു മെഴുകുതിരി വെട്ടത്തില്‍
പ്രണയിക്കാനും

ഒടുവില്‍
അതണയുവോളം കാത്തു വയ്ക്കാനും
നമ്മുടെ പ്രണയത്തിന്‌ ഭാഗ്യമുണ്ടായി.

പക്ഷേ, എന്തിനായിരുന്നു 
ഉരുകിയ മെഴുകിനോട്‌ നീ 
നമ്മുടെ പ്രണയത്തെക്കുറിച്ചു പറഞ്ഞത്‌? 

അസൂയകൊണ്ടല്ലേ, 
അതു നിന്നോടൊട്ടിച്ചേര്‍ന്നത്‌.. ? 

1 comment: