Wednesday, September 21, 2011

പ്രണയം


പ്രണയം, ബ്ലെസ്സി എന്ന ചലച്ചിത്രകാരന്റെ മറ്റൊരു ക്രാഫ്റ്റ്.

മനോഹരമായി, പ്രണയത്തിന്റെ വിവിധ ഭാവതലങ്ങള്‍ വരച്ചു കാണിച്ചിരിക്കുന്നു, ബ്ലെസ്സി. എഫ്.ബിയില്‍ പലയിടത്തും ഈ ചിത്രത്തെ വായിച്ചതു പോലെ വല്ലാതെ കരയാന്‍ തക്കതായിട്ടൊന്നും ഫീല്‍ ചെയ്തില്ല എന്നു പറയുമ്പോള്‍ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു പോയതു കൊണ്ടാണെന്നു അര്‍‌ഥമാക്കുന്നില്ല. അങ്ങനെയല്ലാത്തതു കൊണ്ടാണ്‌ പ്രണയം കണ്ടുള്ള മടങ്ങി വരവില്‍ 'കാഴ്ച'യും 'ഭ്രമര'വും ബൈക്ക് യാത്രയുടെ വേഗത കുറച്ചത്; ചര്‍‌ച്ചകളില്‍ ജീവിതത്തിന്റെ ചലച്ചിത്ര ഭാവങ്ങള്‍ കടന്നു വന്നത്..!!!
സിനിമ അവസാനിച്ചു കഴിയുമ്പോഴും 'ഗ്രെയ്സ്' എന്ന പ്രണയിനിയോട്, ഭാര്യയോട്, അമ്മയോട് വല്ലാത്തൊരിഷ്ടവും, അതിലേറെ നൊമ്പരവും തോന്നുന്നത് ബ്ലെസ്സിയുടെ മിടുക്ക് തന്നെയാണ്‌. അതിനുമപ്പുറം ജയപ്രദ എന്ന നടിയുടെ അഭിനയ-ഭാവപ്പകര്‍‌ച്ചകളും, മോഹന്‍ലാല്‍ എന്ന നടന്റെ സിദ്ധിയും. ഒരു വീല്‍ചെയറില്‍ ജീവിതത്തെയും പ്രണയത്തെയും മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു ലാല്‍ . 

No comments:

Post a Comment