Saturday, December 3, 2011

എന്തിനാണിവിടെ...??


കവിയെ കാലനെന്നു വിളിച്ചതും
കവിതയെ യമവരിയെന്നു വായിച്ചതും
അനിവാര്യതയെന്നു പറഞ്ഞപ്പോള്‍
ജീവിതം കൊണ്ട് കുറ്റപ്പെടുത്തിയതും
മരണമെഴുതരുതെന്നും
ജീവിതത്താല്‍ രേഖപ്പെടുത്തണമെന്നും

ഒക്കെയും പറഞ്ഞിട്ട്,
എന്തിനാണിവിടെ വന്നു കിടക്കുന്നത്?

എണീറ്റു പൊയ്ക്കൂടേ,
നീ തള്ളിപ്പറഞ്ഞ
ഈ പള്ളിക്കുഴീന്ന്‌.....???

4 comments:

  1. പിശാചുക്കള്‍
    രമിക്കുമ്പോഴാണെത്രേ
    കവിതകളുണ്ടാകുന്നത് .
    അത് കൊണ്ടാകാം
    ചില വരികള്‍
    പിശാചിനെപ്പോലെ പിന്തുടരുന്നത്

    (എന്ന് എവിടെയോ കേട്ടിട്ടുണ്ട്‌)

    ReplyDelete
    Replies
    1. നമ്മുടെ ചിന്തകള്‍ക്കൊക്കെ ചിതലു തിന്ന പാടുകളുണ്ടാകുമ്പോള്‍ 
      പിന്തുടരുന്ന നിന്റെ അസ്ഥിത്വവും പിശാചിന്റെ പ്രതിരൂപമാകുമ്പോള്‍ 
      നീ നിന്നെത്തന്നെ ഭയക്കുമ്പോള്‍ 
      എനിക്കെന്തു ചെയ്യാന്‍ കഴിയും ?

      Delete
  2. ഞാനെങ്ങിനെ എണീറ്റ്‌ പോകാന്‍
    പിശാചുക്കള്‍ രമിക്കുംബോഴാണ്
    കവിതകള്‍ പിറക്കുന്നതെന്ന്
    ഞാനെത്ര പറഞ്ഞു നിന്നോട്
    നമുക്ക് രമിക്കുവാന്‍ പള്ളിക്കുഴിയോളം
    വിശുദ്ധ മായൊരിടം
    വേറെയെവിടെന്ന് നീ പറ ,

    ReplyDelete
    Replies
    1. പക്ഷേ, പലതവണ ഞാന്‍ പറഞ്ഞപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നു നീ...
      ഒരിക്കലും ഇങ്ങോട്ടില്ലെന്ന്‌ പറയാതെ പറഞ്ഞിരുന്നു നീ....
      എന്നിട്ടിപ്പോള്‍ അതിന്റെ വിശുദ്ധതയെ നീ ഇഷ്ടപ്പെടുന്നുവെന്നോ...!!!

      Delete