കവിയെ കാലനെന്നു വിളിച്ചതും
കവിതയെ യമവരിയെന്നു വായിച്ചതും
അനിവാര്യതയെന്നു പറഞ്ഞപ്പോള്‍
ജീവിതം കൊണ്ട് കുറ്റപ്പെടുത്തിയതും
മരണമെഴുതരുതെന്നും
ജീവിതത്താല് രേഖപ്പെടുത്തണമെന്നും
ഒക്കെയും പറഞ്ഞിട്ട്,
എന്തിനാണിവിടെ വന്നു കിടക്കുന്നത്?
എണീറ്റു പൊയ്ക്കൂടേ,
നീ തള്ളിപ്പറഞ്ഞ
ഈ പള്ളിക്കുഴീന്ന്.....???
പിശാചുക്കള്‍
ReplyDeleteരമിക്കുമ്പോഴാണെത്രേ
കവിതകളുണ്ടാകുന്നത് .
അത് കൊണ്ടാകാം
ചില വരികള്‍
പിശാചിനെപ്പോലെ പിന്തുടരുന്നത്
(എന്ന് എവിടെയോ കേട്ടിട്ടുണ്ട്)
നമ്മുടെ ചിന്തകള്‍ക്കൊക്കെ ചിതലു തിന്ന പാടുകളുണ്ടാകുമ്പോള്
Deleteപിന്തുടരുന്ന നിന്റെ അസ്ഥിത്വവും പിശാചിന്റെ പ്രതിരൂപമാകുമ്പോള്‍
നീ നിന്നെത്തന്നെ ഭയക്കുമ്പോള്‍
എനിക്കെന്തു ചെയ്യാന്‍ കഴിയും ?
ഞാനെങ്ങിനെ എണീറ്റ് പോകാന്‍
ReplyDeleteപിശാചുക്കള്‍ രമിക്കുംബോഴാണ്
കവിതകള്‍ പിറക്കുന്നതെന്ന്
ഞാനെത്ര പറഞ്ഞു നിന്നോട്
നമുക്ക് രമിക്കുവാന്‍ പള്ളിക്കുഴിയോളം
വിശുദ്ധ മായൊരിടം
വേറെയെവിടെന്ന് നീ പറ ,
പക്ഷേ, പലതവണ ഞാന്‍ പറഞ്ഞപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നു നീ...
Deleteഒരിക്കലും ഇങ്ങോട്ടില്ലെന്ന് പറയാതെ പറഞ്ഞിരുന്നു നീ....
എന്നിട്ടിപ്പോള്‍ അതിന്റെ വിശുദ്ധതയെ നീ ഇഷ്ടപ്പെടുന്നുവെന്നോ...!!!