Wednesday, December 14, 2011

മുല്ലപ്പെരിയാര്‍

അവര്‍ നിലവിളിച്ചപ്പോള്‍ 
നോക്കി നിന്നതും 
പരിഭ്രാന്തിയുടെ കണ്ണുകളില്‍
കൌതുകം കണ്ടതും
ഉറക്കം ഞെട്ടിയ പിഞ്ചുകുഞ്ഞിന്‌
ചിരി മറന്നതും
പ്രാണഭയത്തിന്റെ നെടുവീര്‍പ്പുകള്‍ക്ക്
തമാശയുടെ മുഖം നല്കിയതും
നമ്മളല്ലേ?

ഇനിയതു തകരില്ല,

നമ്മുടെ മനസ്സുകള്‍ കരിങ്കല്ലായി
അവരുടെ സ്വപ്നങ്ങളെ
കൊട്ടിയടയ്ക്കുമ്പോള്‍
ഒരു വെള്ളപ്പാച്ചിലിനും
അവരെ തോല്‍പ്പിക്കാനാവില്ല

അവരെ തോല്‍പ്പിക്കാനല്ലെങ്കില്‍
എന്തിനൊരു തകര്‍ച്ച?

ഇനിയതു തകരില്ല...

7 comments:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നല്ല ഒരു ചെറിയ കവിത. പക്ഷെ സ്വപ്നങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല ! - ഈ വിവക്ഷ തെറ്റിധരിപ്പിക്കില്ലേ ?

    ReplyDelete
  2. തെറ്റിദ്ധാരണയുണ്ടാകാം .പക്ഷേ, കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ മുല്ലപ്പെരിയാറിനെതിരെ വിപ്ലവ വായാടിത്തം നടത്തുന്നവന്റെ ആത്മരോഷമാണിത്. ഇടയ്ക്കെങ്കിലും 'ഇരുപത്തഞ്ചു ലക്ഷത്തില്‍ പെടില്ലല്ലോ' എന്ന്‌ ആശ്വസിക്കുന്നവന്റെ സ്വയമുള്ള രേഖപ്പെടുത്തല്‍ .

    ReplyDelete
  3. നന്ദി.....!!!
    സന്തോഷം ......!!!

    ReplyDelete
  4. നന്നായിട്ടുണ്ട് മാഷേ.... നിങ്ങള്‍ പറഞ്ഞതാണ് ശരി... ''കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ മുല്ലപ്പെരിയാറിനെതിരെ വിപ്ലവ വായാടിത്തം നടത്തുന്നവന്റെ ആത്മരോഷമാണിത്. ഇടയ്ക്കെങ്കിലും 'ഇരുപത്തഞ്ചു ലക്ഷത്തില്‍ പെടില്ലല്ലോ' എന്ന്‌ ആശ്വസിക്കുന്നവന്റെ സ്വയമുള്ള രേഖപ്പെടുത്തല്‍ .''

    ReplyDelete
  5. ആത്മരോഷം നന്നായി പങ്കുവെച്ചു. അഭിനന്ദനങ്ങള്‍..

    ReplyDelete