Monday, December 19, 2011

പിണക്കവും പരിഭവവുമൊഴിഞ്ഞ് ...


ആശുപത്രിക്കിടയ്ക്കരികില്‍ നിന്ന് വിലാസിനി ടീച്ചര്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ കരം ഗ്രഹിച്ച് ഒന്നും മിണ്ടാതെ നിന്നു... പിണക്കങ്ങളും പരിഭവങ്ങളും മനസില്‍ നിന്ന് അകന്നുപോകുന്നത് ഇരുവരും അറിഞ്ഞു കാണണം... ടീച്ചര്‍ കൊണ്ടുവന്ന റോസാപുഷ്പങ്ങള്‍ അഴീക്കോടിനു നല്‍കി കുറച്ചു കുശലങ്ങള്‍... അതിനിടയില്‍ തന്റെ കൂടെ വന്നാല്‍ പൊന്നു പോലെ നോക്കാമെന്ന വാഗ്ദാനം... നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അഴീക്കോട്... ഒടുവില്‍ ഇത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്നു പറഞ്ഞ് ഒരു വേര്‍പിരിയല്‍... ശുഭ പര്യവസായിയാകുന്ന ഒരു സിനിമയുടെ അവസാന രംഗം പോലെയായി വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന വിലാസിനി ടീച്ചറുടെയും അഴീക്കോടിന്റെയും കണ്ടുമുട്ടല്‍.
അഴീക്കോടിന്റെ നടക്കാതെ പോയ വിവാഹത്തിലെ നായികയാണ് വിലാസിനി ടീച്ചര്‍. തിരുവനന്തപുരത്ത് ബി.എഡ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോളാണ് വിലാസിനി ടീച്ചറും അഴീക്കോടുമായുള്ള പ്രണയത്തിനു തുടക്കം കുറിച്ചത്. അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്നാണ് അന്ന് അഴീക്കോട് പറഞ്ഞിരുന്നത്. വിവാഹം നടക്കാതെ പോയതോടെ അഴീക്കോടിനേപ്പോലെ ടീച്ചറും വിവാഹജീവിതം വേണ്ടെന്നുവെച്ചു. അഴീക്കോടുമായി പ്രണയത്തിലായിരുന്നെന്നും വിവാഹവാഗ്ദാനം നല്‍കിവഞ്ചിച്ചെന്നും വിലാസിനി ടീച്ചര്‍ രണ്ടു വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. തനിക്ക് അഴീക്കോട് അയച്ച 56 പ്രണയലേഖനങ്ങളില്‍ ഒരെണ്ണം അന്ന് അവര്‍ പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തിരുന്നു. 
 
അസുഖബാധിതനായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഴീക്കോടിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് കൊല്ലം അഞ്ചലില്‍ കഴിയുന്ന വിലാസിനി ടീച്ചര്‍ വ്യക്തമാക്കിയപ്പോള്‍ വരുന്നതില്‍ തനിക്ക് ഒരു വിരോധവുമില്ലെന്ന് അഴീക്കോടും അറിയിച്ചു. ഇതോടെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്. ഇന്നലെ രാത്രിയാണ് ടീച്ചര്‍ അഴീക്കോടിനെ കാണാന്‍ പുറപ്പെട്ടത്. പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ടീച്ചറെ കണ്ട് വിലാസിനി ടീച്ചറല്ലേയെന്നാണ് അഴീക്കോട് ആദ്യം ചോദിച്ചത്. അതോടെയാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങിയത്.
(വാര്‍ത്തയ്ക്ക് കടപ്പാട് : http://www.enmalayalam.com )
---------------------------------------------------------------
മനസ്സില്‍ കരുതി വച്ചിരുന്ന പ്രണയം ആശുപത്രിക്കിടക്കയില്‍ പങ്കു വയ്ക്കപ്പെടുന്നു. 'ക്യാന്സര്‍ ' എന്ന ആ വലിയ രോഗം മനുഷ്യന്റെ മുമ്പില്‍ തോല്ക്കുന്നത് ഇങ്ങനെയൊക്കെയാവും ....!!!
------------------------------------------
പ്രായം തളര്‍ത്താത്ത ഈ പ്രണയം കാലം കാത്തുവയ്ക്കട്ടെ......
അഴീക്കോട് മാഷ് ജീവിതത്തിലേക്ക്, 
വിലാസിനി ടീച്ചറുടെ പ്രതീക്ഷകളിലേക്ക് തിരിച്ചു വരട്ടെ....

No comments:

Post a Comment