Monday, December 19, 2011


പ്രണയം രണ്ടു മനസ്സുകളുടെ തിരിച്ചറിവാണ്‌. ചിരിക്കുമ്പോള്‍ കണ്ണു നിറയുന്നതു പോലും തിരിച്ചറിയാനുള്ള ആ മനോനിലയാണ്‌ പ്രണയം . അതിലെ ആത്മാര്‍ഥത അളക്കപ്പെടാന്‍ കഴിയില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌, ഇട്ടെറിഞ്ഞു പോകേണ്ടി വരുമ്പോള്‍ ഒന്നു പറയാന്‍ പോലും കഴിയാതെ പോകുന്നത്. അതില്‍ ഒറ്റപ്പെടുത്തലില്ല. കരുതലാണ്‌ ; വെറുക്കുന്നതില്‍ കൂടിയെങ്കിലും അവന്‍ /അവള്‍ എന്നെ മറക്കട്ടെ, സന്തോഷമായിരിക്കട്ടെ എന്നനന്‍മയുടെ ചിന്തയാണത്.
നേരിലനുഭവിക്കുന്നതിനപ്പുറം പ്രണയത്തിന്റെ ആത്മാര്‍ഥത തിരിച്ചറിയപ്പെടാന്‍ കഴിയാറുണ്ട്; പലപ്പോഴും . ഒറ്റയ്ക്കിരിക്കുമ്പോള്‍ അവളുണ്ടായിരുന്നെങ്കില്‍ എന്ന തോന്നല്‍ ആ തിരിച്ചറിവില്‍ നിന്നുണ്ടാകുന്നതാണ്‌. നഷ്ട പ്രണയങ്ങളിലെ ആത്മാര്‍ഥതയാണ്‌ 'പ്രണയ നൈരാശ്യം ' എന്നു തെറ്റിദ്ധരിക്കപ്പെടുന്നത്. അതനുഭവിക്കാന്‍ യോഗമോ യോഗ്യതയോ ഇല്ലാത്തതുകൊണ്ടാണ്‌ നഷ്ടപ്രണയങ്ങള്‍ പലപ്പോഴും പരിഹസിക്കപ്പെടുന്നത്.
(from facebook status: 19-12-2011)

No comments:

Post a Comment