നിന്റെ വാക്കുകള്‍ വളര്‍ന്നു പൂവായി ഇന്ന് കായ്കള്‍ മൂത്ത് വിത്തായി..............
എന്റെ കണ്ണീരോഴിച്ചും കാവല്കിടന്നും ഉറക്കമൊഴിച്ചും കേട്ടുകിടന്നത് നിന്റെ വെറും വാക്കിനായിരുന്നോ...
നിന്റെ ഉള്ളിലിരുന്നു വിങ്ങുന്നൊരു കടും വാക്ക് കാത്ത് പുകഞ്ഞു പൊങ്ങുന്നൊരു അഗ്നി ശൂലത്തെ നോക്കി മയില്പീലിയുടെ പേറ്റുനോവ് കിനാ ക്കാണുന്നൊരുടല് പിടഞ്ഞ് ലാവ പൊട്ടിയോലിക്കുന്നതും അതിന്റെ ചൂടില്‍ മേനികായുന്നതും നിനക്കുള്ളാലറിയാനാവാത്തതെന്തെ...........?!!
എന്നെ വേദനിപ്പിച്ച്, ഓടിയകന്നോടിയകന്ന്.... അങ്ങനെ നീയുമൊരു കടങ്കഥയാകുന്നു.... കണ്ടെത്താന്‍ കഴിയുമെന്നറിയാമായിട്ടും ഉത്തരം കണ്ടെത്തണമെന്ന് ഇനിയും എനിക്കു തോന്നാത്ത കടങ്കഥ....
നിന്റെ വാക്കുകള്‍ വളര്‍ന്നു പൂവായി
ReplyDeleteഇന്ന് കായ്കള്‍ മൂത്ത് വിത്തായി..............
എന്റെ കണ്ണീരോഴിച്ചും കാവല്കിടന്നും
ഉറക്കമൊഴിച്ചും കേട്ടുകിടന്നത്
നിന്റെ വെറും വാക്കിനായിരുന്നോ...
നിന്റെ ഉള്ളിലിരുന്നു വിങ്ങുന്നൊരു കടും വാക്ക് കാത്ത്
പുകഞ്ഞു പൊങ്ങുന്നൊരു അഗ്നി ശൂലത്തെ നോക്കി
മയില്പീലിയുടെ പേറ്റുനോവ് കിനാ ക്കാണുന്നൊരുടല് പിടഞ്ഞ്
ലാവ പൊട്ടിയോലിക്കുന്നതും
അതിന്റെ ചൂടില്‍ മേനികായുന്നതും
നിനക്കുള്ളാലറിയാനാവാത്തതെന്തെ...........?!!
ഇന്നും എന്നോട് ഞാന്‍ ചോദിക്കുന്നു; നീ ആരാണ്....???
ReplyDeleteകത്തുന്ന വാക്കുകളില്‍
Deleteകവിത കോര്‍ത്തവരെ നോക്കി
കടലിരമ്പുന്ന മനസ്സില്‍
കനിവ് ചോരിയുന്നവരെ നോക്കി
ഞാന്‍ എന്നോട് ചോദിച്ച ചോദ്യം
ഇപ്പോള്‍ നീ നിന്നോട് ചോദിക്കുന്നു
നീ ആരാണെന്ന് ...........!!!
അറബികള്‍ പറയാറുണ്ട്
"നീ പറയൂ നിന്റെ കൂട്ട് കാര(രി) നാരെന്നു
ഞാന്‍ പറയാം നീ ആരെന്നു............."
എങ്കില്‍ , നീയാണെന്റെ കൂട്ടുകാരി...
Deleteനീ
Deleteപാളം
ഞാന്‍
തീവണ്ടി
നിന്നെ
തീരെയും വേദനിപ്പിക്കാതെ
ഞാനെങ്ങനെ
ഓടുവനാണ്?!
എന്നെ വേദനിപ്പിച്ച്,
ReplyDeleteഓടിയകന്നോടിയകന്ന്....
അങ്ങനെ നീയുമൊരു കടങ്കഥയാകുന്നു....
കണ്ടെത്താന്‍ കഴിയുമെന്നറിയാമായിട്ടും
ഉത്തരം കണ്ടെത്തണമെന്ന്
ഇനിയും എനിക്കു തോന്നാത്ത കടങ്കഥ....
മോഹിക്കരുതെന്നും
Deleteസ്വപ്നം കാണരുതെന്നും
വാക്കാലെടുത്ത
വാഗ്ദത്തം മറന്നതിന്,
പിണങ്ങുവാന്‍
പോലുമാകാത്തവിധം
പ്രാണനില്‍ നിന്നെ
ചേര്ത്തുവച്ചതിന്,
ഇനി കരയരുതെന്നുറപ്പിച്ച്
ഇറുകെ അടച്ചുപിടിച്ചിട്ടും
ഇറ്റുവീണു പടര്‍ന്നു പോയ
കണ്ണുനീര് തുള്ളിയ്ക്ക്,
വേദനിയ്ക്കരുതെന്ന്
ആവര്‍ത്തിച്ചു പറഞ്ഞിട്ടും,
പിന്നെയും അറിയാതെ
വിണ്ടുകീറിയ ഹൃദയത്തിന്...
ഇനിയും
എന്തു ശിക്ഷയാണ്
നീ വിധിയ്ക്കാനൊരുങ്ങുന്നത്..
(anuji)
ആരാച്ചാരുടെ റോളില്‍
ReplyDeleteഭംഗിയായി നീ എന്നെ പ്രതിഷ്ഠിക്കുമ്പോള്‍
ശിക്ഷിക്കപ്പെടുന്നത് മുഴുവന്‍ ഞാനാണെന്ന്
മനപ്പൂര്‍വ്വം നീ മറന്നു കളയുന്നു
ഒടുവില്‍
എന്തു നേടിയെന്നൊരു ചോദ്യം ,
അതു മാത്രം ഞാന്‍ ബാക്കി നിര്‍ത്തുന്നു...