Wednesday, February 15, 2012

എന്റെ വാക്കുകളായിരുന്നു..


മറിച്ചു നോക്കിയ പുസ്തകത്താളുകളിലെങ്ങും
ആ കത്ത് നീ കണ്ടില്ലെന്നോ?

ഇനിയതു തിരയണ്ട;

പെരുകാതെ പോയൊരു മയില്‍പ്പീലിയായി
ഊര്‍ന്നു നിന്റെ കാല്‍ക്കല്‍ വീണതും ,
കുപ്പക്കൂട്ടത്തില്‍ കത്തിപ്പടര്‍ന്നതും
എന്റെ വാക്കുകളായിരുന്നു...!!!

8 comments:

  1. നിന്റെ വാക്കുകള്‍ വളര്‍ന്നു പൂവായി
    ഇന്ന് കായ്കള്‍ മൂത്ത് വിത്തായി..............

    എന്റെ കണ്ണീരോഴിച്ചും കാവല്‍കിടന്നും
    ഉറക്കമൊഴിച്ചും കേട്ടുകിടന്നത്
    നിന്റെ വെറും വാക്കിനായിരുന്നോ...

    നിന്റെ ഉള്ളിലിരുന്നു വിങ്ങുന്നൊരു കടും വാക്ക് കാത്ത്‌
    പുകഞ്ഞു പൊങ്ങുന്നൊരു അഗ്നി ശൂലത്തെ നോക്കി
    മയില്‍പീലിയുടെ പേറ്റുനോവ് കിനാ ക്കാണുന്നൊരുടല്‍ പിടഞ്ഞ്
    ലാവ പൊട്ടിയോലിക്കുന്നതും
    അതിന്റെ ചൂടില്‍ മേനികായുന്നതും
    നിനക്കുള്ളാലറിയാനാവാത്തതെന്തെ...........?!!

    ReplyDelete
  2. ഇന്നും എന്നോട് ഞാന്‍ ചോദിക്കുന്നു; നീ ആരാണ്‌....???

    ReplyDelete
    Replies
    1. കത്തുന്ന വാക്കുകളില്‍
      കവിത കോര്‍ത്തവരെ നോക്കി
      കടലിരമ്പുന്ന മനസ്സില്‍
      കനിവ് ചോരിയുന്നവരെ നോക്കി

      ഞാന്‍ എന്നോട് ചോദിച്ച ചോദ്യം
      ഇപ്പോള്‍ നീ നിന്നോട് ചോദിക്കുന്നു
      നീ ആരാണെന്ന് ...........!!!

      അറബികള്‍ പറയാറുണ്ട്‌
      "നീ പറയൂ നിന്റെ കൂട്ട് കാര(രി) നാരെന്നു
      ഞാന്‍ പറയാം നീ ആരെന്നു............."

      Delete
    2. എങ്കില്‍ , നീയാണെന്റെ കൂട്ടുകാരി...

      Delete
    3. നീ
      പാളം
      ഞാന്‍
      തീവണ്ടി
      നിന്നെ
      തീരെയും വേദനിപ്പിക്കാതെ
      ഞാനെങ്ങനെ
      ഓടുവനാണ്?!

      Delete
  3. എന്നെ വേദനിപ്പിച്ച്‌,
    ഓടിയകന്നോടിയകന്ന്‌....
    അങ്ങനെ നീയുമൊരു കടങ്കഥയാകുന്നു....
    കണ്ടെത്താന്‍ കഴിയുമെന്നറിയാമായിട്ടും 
    ഉത്തരം കണ്ടെത്തണമെന്ന്‌
    ഇനിയും എനിക്കു തോന്നാത്ത കടങ്കഥ....

    ReplyDelete
    Replies
    1. മോഹിക്കരുതെന്നും
      സ്വപ്നം കാണരുതെന്നും
      വാക്കാലെടുത്ത
      വാഗ്ദത്തം മറന്നതിന്,

      പിണങ്ങുവാന്‍
      പോലുമാകാത്തവിധം
      പ്രാണനില്‍ നിന്നെ
      ചേര്‍ത്തുവച്ചതിന്,

      ഇനി കരയരുതെന്നുറപ്പിച്ച്
      ഇറുകെ അടച്ചുപിടിച്ചിട്ടും
      ഇറ്റുവീണു പടര്‍ന്നു പോയ
      കണ്ണുനീര്‍ തുള്ളിയ്ക്ക്,

      വേദനിയ്ക്കരുതെന്ന്
      ആവര്‍ത്തിച്ചു പറഞ്ഞിട്ടും,
      പിന്നെയും അറിയാതെ
      വിണ്ടുകീറിയ ഹൃദയത്തിന്...

      ഇനിയും
      എന്തു ശിക്ഷയാണ്
      നീ വിധിയ്ക്കാനൊരുങ്ങുന്നത്..

      (anuji)

      Delete
  4. ആരാച്ചാരുടെ റോളില്‍ 
    ഭംഗിയായി നീ എന്നെ പ്രതിഷ്ഠിക്കുമ്പോള്‍ 
    ശിക്ഷിക്കപ്പെടുന്നത് മുഴുവന്‍ ഞാനാണെന്ന്‌
    മനപ്പൂര്‍വ്വം നീ മറന്നു കളയുന്നു

    ഒടുവില്‍ 
    എന്തു നേടിയെന്നൊരു ചോദ്യം ,
    അതു മാത്രം ഞാന്‍ ബാക്കി നിര്‍ത്തുന്നു...

    ReplyDelete