Tuesday, February 21, 2012

നീ ബാക്കി വയ്ക്കുന്നത്...


നീ ഒഴിച്ചു തന്ന ആദ്യത്തെ പെഗ്ഗിനും
ഈ മോര്‍ച്ചറിക്കു മുമ്പിലെ നനഞ്ഞ പഞ്ഞിയ്ക്കും
ഒരേ മണമാണല്ലോ കൂട്ടുകാരാ..
ഈ ജനല്‍ വിടവിലെ മരവിച്ച തണുപ്പിന്‌
നിന്റെ ബോഡി സ്പ്രേ മണക്കുന്ന പോലെ..!!

നിന്റെ പെങ്ങളോടിനി
ആരു കള്ളം പറയും ,
അതു വീഞ്ഞായിരുന്നെന്ന്‌...???
അതോ,
വണ്ടി കയറിയ ചോക്ലേറ്റ്
ഞാന്‍ കൊടുത്താല്‍ മതിയെന്നോ?

എങ്കിലും ,
ഒരു ധൈര്യത്തിനെങ്കിലും
ഒരു ചിയേഴ്സ് പറയെടാ....

2 comments:

  1. ചിയേഴ്സ് ......... :)

    നന്നായി..ട്ടോ..

    ReplyDelete
  2. സ്നേഹം അറിയിക്കുന്നു ചങ്ങാതീ..... :)

    ReplyDelete