Wednesday, February 22, 2012

ദൈവത്തോട്



കവേ, എന്തിനാണ്‌ നിനക്കെപ്പോഴും ഈ വിഷാദം ?
മരണമല്ലാതെ മറ്റൊന്നും നീ കാണുന്നില്ലെന്നോ?
വിരഹമല്ലാതെ മറ്റൊന്നും നിനക്ക് പറയാനില്ലെന്നോ...!!

"ഈ ഒറ്റപ്പെടലെന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു
നിരാശകള്‍ വരിവരിയായി കടന്നു വരുന്നു
പ്രണയിച്ച പെണ്ണും ഇട്ടെറിഞ്ഞു പോകുന്നു"

എപ്പോഴെങ്കിലും നിനക്കു ഞാന്‍ വാഗ്ദാനം തന്നിട്ടുണ്ടോ,
പ്രശ്നങ്ങളില്ലാത്തൊരു ലോകം ?
എപ്പോഴെങ്കിലും ഞാന്‍ വാക്കു പറഞ്ഞിട്ടുണ്ടോ,
ഇങ്ങനെയൊക്കെ ജീവിപ്പിച്ചോളാമെന്ന്‌?

"ശരിയാണ്‌, നീയെനിക്കൊരു വാക്കും തന്നിട്ടില്ല
അതുകൊണ്ട് ഇനിയെന്നെ നീ ചോദ്യം ചെയ്യണ്ട
എന്റെ വിഷാദം വ്യക്തിപരമാണ്‌
ജീവിതം കാണാനെനിക്കു മനസ്സില്ല
വിരഹം പാടിപ്പുകഴ്ത്തുന്നതാണെനിക്കിഷ്ടം "

നിന്നെ വെല്ലു വിളിച്ച്,
നിന്നെ ഇടപെടുത്താതെ
ജീവിതം തീര്‍ത്ത ഒരുപാട് ആത്മാക്കളുണ്ടിവിടെ
ആ ജയം ഞാനാഗ്രഹിക്കുന്നില്ല എന്നതുകൊണ്ട്,
നിനക്കു നിന്റെ വഴി, എനിക്കെന്റെയും .

സൃഷ്ടിപ്പിന്റെ അധികാരം കാണിക്കാന്‍
ഉപദേശവുമായി ഇനി വന്നേക്കരുത്.

4 comments:

  1. കഥയില്ലാതെ പുഴ നീന്തി,
    കരയില്ലാത്തോരിടത്ത്
    കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
    ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
    എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
    നിന്നോട് പറയണമെന്നുണ്ട്.
    ഹൃദയം പറിച്ചെടുക്കാനാവുമെന്നും
    മരിച്ചു പോവില്ല, മരണത്തെക്കാള്‍
    ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
    ജീവിതപ്പെട്ടു പോകുമെന്നും
    പറയണമെന്നുണ്ട്.

    ReplyDelete
    Replies
    1. മരിച്ചു പോവില്ല, മരണത്തെക്കാള്‍
      ആഴത്തില്‍ , മുറിവില്‍ , നിശബ്ദതയില്‍
      ജീവിതപ്പെട്ടു പോകുമെന്നും
      പറയണമെന്നുണ്ട്....!!!

      Delete
    2. എന്നെ ,
      നീ കരളില്‍ നിന്നും പറിച്ച് എറിഞ്ഞെങ്കിലും
      നിന്‍റെ ഓര്‍മ്മകള്‍ക്ക് നനവ്‌ നല്‍കാതിരിക്കാന്‍
      എനിക്ക് വയ്യ ..കാരണം
      നിന്‍ വേരിലൂടെയാണ് ഞാന്‍ എന്നസ്ഥിത്വം തിരിച്ചറിയുന്നത്‌..
      നിന്‍റെ വാക്കുകള്‍ ചാലിച്ചാണ് ജീവന് വര്‍ണ്ണം ചാര്‍ത്തുന്നത്..
      നിന്നിലേക്കുള്ള ദൂരമാണ്
      എന്നെ മരണവുമായി പ്രണയത്തിലാക്കുന്നത്..

      എന്നുകൂടി
      സൃഷ്ടിപ്പിന്റെ അധികാരിയോട്
      പറഞ്ഞു നോക്കാം , കനിയാതിരിക്കില്ല
      കനിവിന്റെ നാഥനും അവനല്ലയോ........

      Delete
  2. കേള്‍ക്കില്ല എന്നുറപ്പുള്ളപ്പോള്‍ എന്തിനു പറഞ്ഞു മെനക്കെടണം .
    ആ വാക്കുകളെങ്കിലും നമ്മുടേത് മാത്രമായിരിക്കുമല്ലോ....!!

    ReplyDelete