നീ ഒഴിച്ചു തന്ന ആദ്യത്തെ പെഗ്ഗിനും
ഈ മോര്‍ച്ചറിക്കു മുമ്പിലെ നനഞ്ഞ പഞ്ഞിയ്ക്കും
ഒരേ മണമാണല്ലോ കൂട്ടുകാരാ..
ഈ ജനല്‍ വിടവിലെ മരവിച്ച തണുപ്പിന്
നിന്റെ ബോഡി സ്പ്രേ മണക്കുന്ന പോലെ..!!
നിന്റെ പെങ്ങളോടിനി
ആരു കള്ളം പറയും ,
അതു വീഞ്ഞായിരുന്നെന്ന്...???
അതോ,
വണ്ടി കയറിയ ചോക്ലേറ്റ്
ഞാന്‍ കൊടുത്താല്‍ മതിയെന്നോ?
എങ്കിലും ,
ഒരു ധൈര്യത്തിനെങ്കിലും
ഒരു ചിയേഴ്സ് പറയെടാ....
ചിയേഴ്സ് ......... :)
ReplyDeleteനന്നായി..ട്ടോ..
സ്നേഹം അറിയിക്കുന്നു ചങ്ങാതീ..... :)
ReplyDelete