Monday, March 5, 2012

ഇല മരത്തോട് പറഞ്ഞത്


അടര്‍ന്നു വീണപ്പോഴേ
കണ്ണടച്ചതാണ്‌

നിന്റെ വീഴ്ചയും
എന്നരികിലെന്നു കരുതി
ഒരുപാട് കാത്തിട്ടും
കാണാതെ വന്നപ്പോഴാണ്‌
കണ്ണൊന്നു തുറന്നു നോക്കിയത്

എണ്ണിയതിലേറെ
എന്നെപ്പോലെ ചുറ്റും
കൊഴിഞ്ഞു കിടക്കുന്നു..!!

നിന്നില്‍ നിന്നും അടര്‍ത്തിക്കളഞ്ഞതില്‍
ആദ്യത്തേത് മാത്രമായിരുന്നു ഞാനെന്ന്‌
ആരും പറഞ്ഞു തന്നതല്ല;
നീ വീണ്ടും തളിര്‍ക്കുന്നതു കണ്ട്
ഞാനറിഞ്ഞതാണ്‌...

4 comments:

  1. നിന്റെ സ്വപങ്ങള്‍ക്ക് മീതെയാണ്
    ഞാന്‍ തളിര്ത്തത് .......
    ഞാന്‍ ആഗ്രഹിച്ചതില്‍ കൂടുതലാണ്
    നീ വളര്‍ന്നത്‌ ..........
    നീ മോഹിച്ചതിനെക്കാള്‍ ഏറെ യാണ്
    ഞാന്‍ നിന്നെ പൊതിഞ്ഞത് ....
    അവസാനം,
    ഞാന്‍ അറിഞ്ഞതിനെക്കാള്‍ കൂടുതല്‍
    വേദനയും തന്നാണ്
    നീ എന്നെ തള്ളി ത്താഴെയിട്ടത്

    ReplyDelete
    Replies
    1. നീ അറിയണമായിരുന്നു,
      നിര്‍വികാരമായി
      ഇങ്ങനെ നില്‍ക്കാന്‍ മാത്രമേ
      എനിക്കറിയൂ എന്ന്‌...

      നിന്നിലേക്കെത്താന്‍ കഴിയില്ലെന്നറിയുന്നതുകൊണ്ട്,
      എന്റെ വേരുകളെ പ്രണയിച്ച്
      നീ വരുന്നതും കാത്ത്
      ഞാനിവിടെ നിന്നപ്പോള്‍ 

      എവിടെനിന്നോ വന്നൊരു കാറ്റിനോടൊപ്പം 
      പടിയിറങ്ങിയത് നീയല്ലേ?

      നീയില്ലാതെ
      ഞാനിവിടെ തനിച്ചായിരുന്നു....

      Delete
  2. നീ വീണ്ടും തളിര്‍ക്കുന്നതു ഞാനറിയുന്നു..!

    ReplyDelete
    Replies
    1. @ajith kc --ഇവിടെയും നമ്മള്‍ നമ്മളാകുന്നു....!!!

      Delete