Monday, March 26, 2012

നീയെങ്കിലുമറിയണം ...



Jan: 31, 10:00 PM
----------------
വോഡ്കയിലെ നാലാമത്തെ പെഗ്ഗില്‍ 
കൈകൊണ്ട് ഐസു പെറുക്കിയിടുമ്പോള്‍ 
ബാറിലെ തെളിഞ്ഞു കത്താത്ത 
വെട്ടച്ചോട്ടിലായിരുന്നു,
അവളോടുള്ള പ്രണയം തുറന്നു പറഞ്ഞത്

Mar: 24, 04:30 PM
---------------
അസറു നിസ്കാരം കഴിഞ്ഞ്
സൈലന്റ് മോഡ് മാറ്റുമ്പോഴാണ്‌ മെസ്സേജ് കണ്ടത്
'നിന്നെ എനിക്കിഷ്ടപ്പെടാന്‍ കഴിയില്ല...'

അന്ന്‌,
ആ വോഡ്കയുടെ കെട്ടിറങ്ങും മുമ്പ് പറയാമായിരുന്നില്ലേ?

നിഷേധിക്കാന്‍ നീ ദൈവത്തെ കൂട്ടു പിടിക്കുമ്പോള്‍
സാത്താനെ എനിക്കു കൂടെ നിര്‍ത്തിയേ മതിയാകൂ...

ഈ ദൈവങ്ങള്‍ക്കൊന്നും
പ്രണയത്തെപ്പറ്റി
ഒരു കോപ്പും അറിയില്ല...

നീയെങ്കിലുമറിയണം ...
അത്രയ്ക്കിഷ്ടമായിരുന്നു,
എനിക്കു നിന്നെ...
 

No comments:

Post a Comment