Saturday, May 5, 2012

സുഖമായിരിക്കുക....





ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു വീടിന്റെ മുകളിലെ നിലയിലാണിപ്പോ താമസം . അതിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ നല്ല കാറ്റു കൊള്ളാം , വടക്കേപ്പുറത്ത് ഓര്‍മ്മകളുടെ ട്രെയിനിരമ്പം കേള്ക്കാം , ഇഴഞ്ഞു പോകുന്ന അതിലെ വെട്ടം കാണാം , പിന്നെ അയലത്തുള്ള വീട്ടിലെ പെണ്‍കുട്ടി ഉലാത്തുന്നതും പഠിക്കുന്നതും (!!!) കാണാം . പത്തു മണി ആയപ്പോള്‍ കൃത്യമായി പവര്‍ കട്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ടെറസ്സിലേക്ക് കയറി.

ഇന്നു നല്ല നിലാവുണ്ടായിരുന്നു. ആ ഒരു മൂഡ് കളയേണ്ടെന്നു കരുതി 94.3
FM  വച്ചപ്പോള്‍ അതിലൊരു പെണ്‍കൊച്ചിന്റെ ആര്‍ദ്രമായ ശബ്ദം . ;)
"നിങ്ങള്‍ പ്രണയിച്ച ആളിന്റെ വിവാഹത്തിനു ക്ഷണിച്ചാല്‍ പോകുമോ?" എന്നൊരു ചോദ്യം ആ കുട്ടി ഫെയ്സ് ബുക്കില്‍ ചോദിച്ചപ്പോള്‍ ഇല്ല എന്നാണ്‌ ഉത്തരം കൂടുതല്‍ കിട്ടിയതെന്ന്‌. .,.

എന്നിട്ടവള്‍ തന്നെ പറയുന്നു. "അതങ്ങനെയല്ല; പോകണം , എന്നിട്ട് അവനെ/അവളെ കാണിച്ചു കൊടുക്കണം , നീ വിട്ടുപോയിട്ടും എനിക്കൊരു ചുക്കും സംഭവിച്ചിട്ടില്ലാന്ന്‌.....,,,,!!!"
സംഗതി എനിക്കങ്ങു ബോധിച്ചു. :D
---------------------------------------------------
ഇനി, പ്രണയിച്ച എല്ലാ പെമ്പിള്ളേരുടേം വിവാഹത്തിനു പോകണം .
"നീ പോടീ പുല്ലേ, നീ കളഞ്ഞിട്ടു പോയിട്ടും എനിക്കൊരു ചുക്കും സംഭവിച്ചിട്ടില്ല" എന്നു കാണിച്ചു കൊടുക്കണം .

No comments:

Post a Comment