Thursday, June 7, 2012

ബ്ലോക്ക്

പരസ്പരം ഹൃദയങ്ങളില്‍ 
കുടിയേറിപ്പാര്‍ത്തവര്‍ നമ്മള്‍ ...

സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടുന്നു
എന്നു പറഞ്ഞ്
നീ ഇറങ്ങിപ്പോകുമ്പോള്‍ അറിഞ്ഞിരുന്നില്ല

മര്യാദയ്ക്കൊന്നു ടെന്‍ഷനാകാന്‍ പോലും 
കഴിയാത്ത വിധം 
രണ്ടു ബ്ലോക്കുണ്ടാക്കി വച്ചിട്ടാണ്‌ പോയതെന്ന്‌......,...!!!

No comments:

Post a Comment