Friday, June 15, 2012

ക്യാമ്പസ്സിന്റെ നഷ്ടം 





മഴ വീണ ജൂണിലെ
കവിത പൂത്ത പകലുകള്‍
ചത്തു മലച്ച തവള പോലെ
മൂന്നാം പക്കം നാറിയ പ്രണയം
പങ്കു വച്ച പൊതിച്ചോറില്‍ വീണ
മണ്ണു പുരണ്ട കൈകള്‍
ആര്‍ട്സ് ഡേയുടെ ആരവം
ഇങ്ക്വിലാബിന്റെ ഇടിമുഴക്കം
പങ്കു വച്ച സിഗററ്റ്
സിപ്പടിച്ച അവസാന പെഗ്ഗ്

ഇതൊക്കെയുണ്ടായിട്ടും
പറയാന്‍ മടിച്ചു തൂവിപ്പോയ
'ഇഷ്ടമാണ്‌' എന്ന
ആ ഒരൊറ്റ വാക്കു മാത്രം
ക്യാമ്പസ്സിന്റെ നഷ്ടമാകുന്നതെന്തേ?


image courtesy: Divya Lakshmi, S.D College, Alappuzha

No comments:

Post a Comment