Tuesday, August 7, 2012

കൂട്ട്....


പാതിവഴിയില്‍ പതറിപ്പോകുമ്പോള്‍ 
വാക്കുകള്‍ക്കു വക്കു പൊട്ടിത്തുടങ്ങുന്നു...!!!
കൂടെയില്ല ഒന്നും,
ആരും .....
ആ തിരിച്ചറിവാണ്‌ 
ആകെയൊരു കൂട്ട്....
ഒറ്റകളായി 
നാമൊക്കെ ചുരുങ്ങുമെന്ന 
ഓര്‍മ്മയുടെ കൂട്ട്....!!!

4 comments:

  1. ഒറ്റകളായി
    നാമൊക്കെ ചുരുങ്ങുമെന്ന
    ഓര്‍മ്മയുടെ കൂട്ട്....!!! ഈ വരികള്‍ ഏറെ ഇഷ്ടം...എന്തുകൊണ്ട് നീ പിടിതരാതെ ആരോരും കാണാതെ ഒളിച്ചിരിക്കുന്നു?വാക്കും വരകളും ആരുമറിയാതെ കോറിയിട്ടു ഏകാന്ത പഥികന്‍ ആയൊരു സഞ്ചാരം...അതിനിവിടെ അന്ത്യം കുറിക്കട്ടെ ഞാന്‍... :) വരൂ നിന്നെ കാത്തിരിക്കുന്ന നിറങ്ങളുടെ ലോകത്തേയ്ക്ക്...

    ReplyDelete
    Replies
    1. ജീവിതം ബ്ലാക്ക് & വൈറ്റില്‍ ഇങ്ങനെ വെട്ടിയും വിറച്ചും ഓടുമ്പോള്‍ 
      നിറങ്ങളൊക്കെ അസ്വസ്ഥതയുടെ കോറിയിടലുകള്‍ മാത്രമാകുന്നു.....

      Delete