Tuesday, August 21, 2012

അസുരവിത്ത്


കൊല്ലാനുത്തരവ് കിട്ടിയിട്ടും
കാത്തു വച്ചതാണുമ്മ

പറ്റില്ലെന്നുറക്കെപ്പറഞ്ഞ്
ഉള്ളിലൊരു ജീവനും പിടിച്ച്
ഒറ്റയോട്ടമായിരുന്നു

അതുകൊണ്ടാകും ,
ഞാനിങ്ങനൊരു
അസുര വിത്തായിപ്പോയത്...!!!
----------------------------------------
അബോര്‍ഷനുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, 
രണ്ടര വയസ്സുവരെ ബാപ്പയില്ലാതെന്നെ ചേര്‍ത്തു പിടിച്ച ഉമ്മയ്ക്ക്....

5 comments:

  1. നന്നായെടൊ....

    ഇതിലും കൂടുതല്‍ ഈ കവിതയെക്കുറിച്ച് പറയാന്‍ ഞാന്‍ അശക്തനാണ്..
    നിന്‍റെ കുത്തിക്കുറിക്കലുകള്‍ വിസ്മയിപ്പിക്കുന്നുണ്ട് എന്നെ..

    ReplyDelete
    Replies
    1. അസുര ജന്മമാണെന്നറിയുമ്പോള്‍ , തോല്‍ക്കില്ലെന്ന്‌ സ്വയം ഉറപ്പിക്കുകയാണ്‌....
      അതിനു വേണ്ടി മാത്രം ചില കുത്തിക്കുറിക്കലുകളും .....
      സന്തോഷം .....

      Delete
  2. സ്വയം വേദനിപ്പിച്ച് വേദനിപ്പിച്ച് എങ്ങോട്ടാണ് കുട്ടീ നീ പോകുന്നത് ...
    എനിക്ക് പേടിയാകുന്നു ..

    ReplyDelete
    Replies
    1. വേദനിപ്പിക്കലുകള്‍ സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകളാകുമ്പോള്‍ ,
      അമ്മ പറഞ്ഞ വാക്കുകളെ,
      കാണിച്ച കരുതലിനെ
      മറക്കുന്നതെങ്ങനെ?

      Delete