Thursday, October 4, 2012

അബോര്‍ഷന്‍




കോളേജു വരാന്തയുടെ മൂലയില്‍
നിന്റെ കേള്‍വിക്കാരനായപ്പോഴാണ്‌,
തൊട്ടടുത്തൊരു പ്രാവിന്‍ മുട്ട
താഴെ വീണുടഞ്ഞത്

അന്നു നീ തന്ന വാക്കുകള്‍
എത്ര പെട്ടെന്നാണ്‌,
പ്രണയത്തിന്റെ കൂട്ടില്‍ നിന്നും
വിരഹത്തിന്റെ സിമന്റു തറയില്‍
വീണുടഞ്ഞത്...???

No comments:

Post a Comment