Thursday, October 4, 2012

അമ്പ്



B2-വിലെ,
മൂന്നാം നിരയിലെ ഡെസ്ക്കിനടിയില്‍
ഒരു തട്ടുണ്ട്.
അവിടെ,
ചോക്കു പൊടിയാല്‍
ഞാന്‍ തീര്‍ത്ത ഹൃദയത്തിനപ്പുറം നീയും
ഇപ്പുറം ഞാനും
പ്രണയിക്കുന്നുണ്ട്.

കൂടെ വരച്ചു ചേര്‍ത്ത അമ്പ്
ഇപ്പോഴും ഊരിക്കളയാനാകാതെ
കൊത്തി വലിക്കുന്നുണ്ട് ,
എന്നെ മാത്രം ...

------------------------------------
മറുമൊഴി: അമ്പ്, ചൂണ്ട, പ്രണയം .
ഉടക്കിക്കഴിഞ്ഞാല്‍ 
ബുദ്ധിമുട്ടാണ്‌.
ഊരിക്കളയാന്‍ നോക്കുമ്പോഴൊക്കെ 
കൊളുത്തി വലിക്കും 

No comments:

Post a Comment