Monday, October 8, 2012

നാം തമ്മിലിത്ര മാത്രം 


നെല്‍ക്കതിരിലെ മഞ്ഞു തുള്ളി
തിമിര്‍ത്തു പെയ്യുന്ന മഴ
ക്ഷണിക്കാതെ വരുന്ന മിന്നാമിനുങ്ങ്
പൂത്തു നില്‍ക്കുന്ന വാക

ഇപ്പോള്‍ നീയും 

കൂടെയുണ്ടെന്നറിയുന്നു
പക്ഷേ,
എന്നു വരെ?

നെല്‍ക്കതിരും 
പെയ്ത മഴയും 
മിന്നാമിനുങ്ങും 
വാകയും 
പരിഭവമില്ലാതെ ഒറ്റയാകുന്നതു പോലെ

ഒരു കൂട്ടുണ്ടാകുമ്പോള്‍ 
നമ്മളും ...!!!

No comments:

Post a Comment