Monday, October 29, 2012

memories with rain....


ന്നലെ രാത്രിയില്‍ ഒരു പെരുമഴ പെയ്തു. നല്ല ഫസ്റ്റ്ക്ലാസ്സ് കൊള്ളിയാനും .
ഒരു function നടക്കുന്ന വീട്ടിലായിരുന്നു ഞാനപ്പോള്. മഴയൊന്നു തോര്‍ന്നപ്പോള്‍ ഒരു സുഹൃത്തിനൊപ്പം സ്ഥിരമായി പോയിരിക്കാറുള്ള വയല്‍ക്കരയിലേക്ക് പോയി. 
കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ചേട്ടന്‍ ഡല്‍ഹിയിലായതുകൊണ്ട് കഴിഞ്ഞ മൂന്നാലു ദിവസമായി പുള്ളിയുടെ വണ്ടി എന്റെ കൂടെയാണ്‌. Hyundai Santro. വയല്‍ക്കരയിലെത്തി വണ്ടി ഒതുക്കിയപ്പോള്‍ മഴ വീണ്ടും തുടങ്ങി.
ഇരുവശവും വയല്‍ മിന്നലിനൊപ്പം തിളങ്ങിക്കൊണ്ടിരുന്നു. കൂടെ മഴയും ...

അത്തരമൊരന്തരീക്ഷത്തില്‍ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പ്രണയങ്ങളെക്കുറിച്ചല്ലാതെ മറ്റെന്തു പറയാന്‍ ?

ഒന്നു മനസ്സിലായി. എല്ലാ പ്രണയങ്ങളുമുണ്ടാകും കള്ളങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്ന കുറേ സത്യങ്ങള്‍ .
അതുകൊണ്ടാണ്‌, ഒരു വിളിപ്പാടകലെയുണ്ടെന്നറിയുമ്പോഴും ,
മനസ്സു വേദനിക്കുമ്പോഴും പോയവരെയൊന്നും തിരികെ വിളിക്കാന്‍ കഴിയാത്തത്....
അതുകൊണ്ടു മാത്രമാണ്‌,
ക്ഷണികമായ ഈ ജീവിതത്തില്‍ പറിച്ചു കളഞ്ഞ ചില ബന്ധങ്ങള്‍ അപരാധമായി ഓര്‍മ്മകളെ അസ്വസ്ഥതപ്പെടുത്തുന്നത്...

No comments:

Post a Comment