Saturday, November 17, 2012

ഗസ്സ


നവംബര്‍ 15

ആണും പെണ്ണും 
ചെറുതും വലുതും 
മൊത്തക്കണക്ക് ഇരുപത്തൊന്ന്‌..

കണക്കെടുപ്പ് കഴിഞ്ഞ്
ഖബറില്‍ 
മണ്ണു വാരിയിടുമ്പോഴാണ്‌
ഒരു കൊച്ചു ശബ്ദം

ഇപ്പോഴും
എന്നെത്തിരയുന്ന
എന്റുമ്മയുടെ കണ്ണീര്
എതു കണക്കിലാണ്‌
നിങ്ങള്‍ എഴുതിച്ചേര്‍ക്കുക?

No comments:

Post a Comment