Thursday, November 29, 2012

വിട്ടു പോകാത്തത്

ഓര്‍മ്മകളില്‍ നനവു പടര്‍ന്നപ്പോഴാണ്‌
നീ അയച്ച മെസ്സേജുകള്‍ 
ഇന്‍ബോക്സില്‍ നിന്നും ,
പറയാതെ പോയ വാക്കുകള്‍ 
കോണ്ടാക്ട് ലിസ്റ്റില്‍ നിന്നും 
പുറത്തായത്..

എനിക്കു വേണ്ടി കാത്തിരുന്ന 
പത്തക്കങ്ങള്‍ 
പടിക്കല്‍ 
തിരിഞ്ഞു നോക്കി 
നില്‍പ്പാണിപ്പോഴും ...!!!

No comments:

Post a Comment