Saturday, November 10, 2012

മരിച്ച കാമുകിയ്ക്ക്


ഭിത്തിയിലെ പോസ്റ്ററിലും ,
റോഡരികിലെ ഫ്ലക്സിലും
പള്ളിമുറ്റത്തെ പന്തലിലും
നിന്നെ കണ്ടപ്പോള്‍
കരയാതിരുന്നത്
സ്നേഹമില്ലാത്തതു കൊണ്ടല്ല;

ഖല്‍ബിലെ
പള്ളിക്കുഴിയില്‍
നിന്റെ തലയ്ക്കല്‍ നട്ട
ചെമ്പകത്തില്‍
പൂ വിടര്‍ന്നു കൊഴിഞ്ഞപ്പോള്‍
ഒറ്റയ്ക്കിരുന്ന്
കരഞ്ഞതു കൊണ്ടാണ്‌
--------------------------
ഒറ്റവാക്ക്: നിന്നെ എന്നേ കുഴിവെട്ടിമൂടി, ഞാന്‍ ...!!!

No comments:

Post a Comment