Saturday, March 16, 2013

പുതു പ്രണയ കവിതകള്‍

മറൈന്‍ ഡ്രൈവിനടുത്ത് Book Fair നടക്കുന്നിടത്ത് വെറുതെയൊന്നു കയറി. കണ്ണിലുടക്കിയത്, ജിബ്രാനും , വി.ആര്‍ സുധീഷ് മാഷിന്റെ പ്രണയ കഥകളും . തൊട്ടടുത്തിരുന്ന 'പുതു പ്രണയ കവിതകള്‍ ' വാങ്ങുവാന്‍ ഫെയ്സ്ബുക്കിലെ പല സുഹൃത്തുക്കളുടെയും എഴുത്ത് അതിനുള്ളിലുണ്ട് എന്നതും പിന്നെ അതിന്റെ പുറം ചട്ടയുമായിരുന്നു പ്രേരണ.
99 കവിതകളും വായിച്ചു. 
പ്രണയത്തിനേക്കാളേറെ മുഴച്ചു നില്‍ ക്കുന്നത് വിരഹവും , നിരാശയുമാണെന്നു തോന്നി. :(
പി.ആര്‍ രതീഷിനെയും ശ്രീജിത്ത് അരിയല്ലൂരിനെയും കുറേയേറെ തവണ വായിച്ചു.

"ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ "

'പ്രണയമഴ' എന്ന കവിതയില്‍ പി.ആര്‍ രതീഷ്...

"കവിയായിരിക്കും
കാലത്തോളം
കയ്ക്കും
മധുരം മാത്രമായിരിക്കും ഞാന്‍ "
എന്ന്‌ പവിത്രന്‍ തീക്കുനി...

"ഉടഞ്ഞു പോയ
എന്റെ ജീവിതത്തോളം
വേദന വരില്ല
അതുകേറിയിറങ്ങിയ
നിന്റെ മുറിവിന്‌,"
എന്ന്‌ ശ്രീജിത്ത് അരിയല്ലൂര്‍ ...

----------------------------------
വായിച്ചു കഴിഞ്ഞു എന്നു സ്വയം ബോധിപ്പിക്കാതെ പുസ്തകം മടക്കി വയ്ക്കുന്നതിനു മുമ്പ് ആദ്യത്തെ പേജില്‍ ഞാനും എഴുതി...

"എന്നെയാണ്‌ തിരയുന്നതെങ്കില്‍ 
നിന്റെ കണക്കു പുസ്തകം 
അവസാനപേജില്‍ നിന്നുവേണം 
നോക്കിത്തുടങ്ങാന്‍ 

വെട്ടിത്തിരുത്തിയിട്ടും 
ഉത്തരം കിട്ടാത്തതൊക്കെ
അവിടെയാണുണ്ടാവുക"
-----------------------------------
ഇപ്പോഴാണോര്‍ക്കുന്നത്...
മറൈന്‍ ഡ്രൈവില്‍ , 

ഞാനിരുന്ന ബെഞ്ചിനു സൈഡിലെ വാകമരത്തില്‍ ഇലകളുണ്ടായിരുന്നില്ല. 
ഉണങ്ങിയ ചില്ലകളില്‍ , എന്നോ സ്വപ്നത്തില്‍ കണ്ട പ്രണയത്തിലെ അടയാളം പോലെ ചുവന്ന വാകപ്പൂക്കള്‍ ...!!!

2 comments:

  1. "ഉടഞ്ഞു പോയ
    എന്റെ ജീവിതത്തോളം
    വേദന വരില്ല
    അതുകേറിയിറങ്ങിയനിന്റെ മുറിവിന്‌,"
    ----------------------
    "എന്നെയാണ്‌ തിരയുന്നതെങ്കില്‍
    നിന്റെ കണക്കു പുസ്തകം
    അവസാനപേജില്‍ നിന്നുവേണം
    നോക്കിത്തുടങ്ങാന്‍

    വെട്ടിത്തിരുത്തിയിട്ടും
    ഉത്തരം കിട്ടാത്തതൊക്കെ
    അവിടെയാണുണ്ടാവുക" striking lines...

    ReplyDelete