Saturday, March 16, 2013

വേനല്‍ 

നസ്സുകളെ തണുപ്പിച്ച മഴയായിരുന്നു, 
അന്നൊക്കെ...

മഴപ്പെയ്ത്തു കഴിഞ്ഞ് 
മരം പെയ്യുമ്പോലെ 
ഇടയ്ക്കിടെ എത്തി നോക്കാറുണ്ടായിരുന്നു,
ഫോണിലും , ഫെയ്സ് ബുക്കിലും ...

മരവും പെയ്തു കഴിഞ്ഞ്,
ഇടയ്ക്കിടെ വരുന്നുണ്ട്,
ഓരോ മിസ്സ് കോള്‍ ;
ഇല കൊഴിച്ചില്‍ പോലെ...

ഇനി എന്നാണോ ഉണങ്ങിപ്പോകുന്നത്,
ഞാനും , നീയുമൊക്കെ...!!!
--------------------------------

നിര്‍വികാരമായ ഓര്‍മ്മകളാണ്‌ ലേബല്‍ ...

No comments:

Post a Comment