Sunday, April 28, 2013

മഴപ്പാറ്റകള്‍ 


ഇന്നലെ പെയ്ത മഴയ്ക്ക്
പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നു.

ഒരു വിളിപ്പാടകലെ
നീ തന്ന വാക്കുകള്‍
നിസ്സാരമായി പെയ്തൊഴിയുന്നത്
ഞാനറിയുന്നുണ്ടായിരുന്നു...

എത്രയെത്ര നുണകളിലാണ്‌,
നാം നമ്മെ പൊതിഞ്ഞു വയ്ക്കുന്നത്...!!!


-------------------------------------------

പിറകില്‍ കളഞ്ഞ വഴികളിലെവിടെയൊക്കെയോ നിന്റെ കണ്ണീരുണ്ട്, ചിരികളുണ്ട്, പാടിയ വരികളുണ്ട്, പറഞ്ഞ വാക്കുകളുണ്ട്.

കുറേ നാള്‍ കൂടി കഴിയുമ്പോള്‍ , 
നിന്റെ ഓര്‍മ്മകളും ഈ കൂട്ടത്തിലേക്ക് ഞാനെഴുതി വയ്ക്കുമായിരിക്കും ..!!
കൂട്ടൊക്കെ വിട്ടു പോകുമായിരിക്കും ...!!!

No comments:

Post a Comment