Tuesday, June 25, 2013

തീര്‍ന്നു പോകാത്ത വഴികള്‍ 


സൌഹൃദവും പ്രണയവും
വിരലുകളില്‍ കൊരുത്തു വച്ച്
നമ്മള്‍ നടന്നു തീര്‍ത്ത വഴികളില്‍
ഞാനിപ്പോള്‍ ഒറ്റയ്ക്കാണ്‌...

സമാന്തരമായ മറ്റൊരു വഴി
അന്നേ കണ്ടു വച്ചിരുന്നുവല്ലേ..!!

അവ്യക്തമായ നിന്റെ രൂപം
അവിടെ കാണുന്നതു കൊണ്ടാണ്‌
നിന്നെക്കളഞ്ഞ്
എനിക്കിവിടം വിടാന്‍ കഴിയാത്തത്..!!!

No comments:

Post a Comment