Wednesday, July 24, 2013

Tom & Jerry


നോമ്പു തുറന്നു കഴിഞ്ഞാല്‍ ,മഗ്'രിബ് നമസ്കാരവും കഴിഞ്ഞ് കുറേ നേരം വാര്‍ത്ത കാണല്‍ പതിവാണ്‌. രണ്ടു മൂന്നു ദിവസമായി , വാര്‍ത്ത കണ്ടു കൊണ്ടിരിക്കുന്ന എന്റടുത്തു കൂടി ഒരു കുഞ്ഞെലി ഓടുന്നതു കാണാറുണ്ടായിരുന്നു. മുകളിലേക്കുള്ള സ്റ്റെയര്‍ കേസിന്റെ തൊട്ടടുത്തെത്തി, വളഞ്ഞു പോകാന്‍ പുള്ളി ബ്രേക്കിടുന്നത് കാണാന്‍ നല്ല രസമാണ്‌. ഓടി വന്ന്‌, കാലു കൊണ്ട് നാലു തള്ളൊക്കെ തള്ളി.... ടോമിനെ പറ്റിച്ചിട്ട് ജെറി ഓടുന്നതു പോലെ... 
കെല്‍ട്രോണിലെ അനിമേഷന്‍ ക്ലാസ്സുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു ആ ബ്രേക്കിംഗ്...
പന്തു പോലെയുള്ള അതിന്റെ ലുക്കും , ആ ഓട്ടത്തിന്റെയും ബ്രേക്കിടലിന്റെയും ഭംഗിയും കാരണമാണ്‌ പിടിച്ച് പുറത്തു കളയാതിരുന്നത്.

കഴിഞ്ഞ ദിവസം , അളിയന്‍ അതിനെ തല്ലിക്കൊന്നു. 
അധികം കട്ടിയില്ലാത്ത ആ ചൂലു വച്ചുള്ള ഒറ്റയടിക്ക് 'ജെറി' ചത്തു...!! 

വളരെ വേണ്ടപ്പെട്ട ചില മരണങ്ങള്‍ കൊണ്ടു വരുന്നതു പോലെ ഒരു ശൂന്യത രാത്രി മുഴുവന്‍ , അതിനു ശേഷവും കൂടെയുണ്ടായിരുന്നു...!!!
-----------------------------------------
Label: തിരിച്ചറിവ് ; ഉള്ളിലെവിടെയൊക്കെയോ കുറച്ചു നന്മ അവശേഷിക്കുന്നുണ്ട്...!!
 

No comments:

Post a Comment