Wednesday, July 24, 2013

ചൂണ്ട


പിടയ്ക്കുന്ന ഇരയ്ക്കപ്പുറം 
വിശപ്പില്‍ കൊരുക്കാന്‍ 
നീ കൊളുത്തിയ 
കുരുക്കെന്നറിയാം ...

എന്നിട്ടും 
അതിങ്ങനെ 
തൊണ്ടയില്‍ കൊരുക്കുന്നത് 

നൂലനക്കം നോക്കിയുള്ള 
നിന്റെ കാത്തിരിപ്പ്
സഹിക്കാഞ്ഞിട്ടാണ്‌...!!!

No comments:

Post a Comment