Saturday, July 27, 2013

അക്ഷരത്തെറ്റ്


കുറച്ചു നാളുകള്‍ക്കു മുമ്പാണ്‌. 
സൌഹൃദമെന്നോ, പ്രണയമെന്നോ വിളിക്കാന്‍ പറ്റാതെ ഒരു പെണ്‍കുട്ടി തിരക്കുകള്‍ക്കിടയില്‍ എന്റെ വിളിയും കാത്തിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാനവളുടെ ഹോസ്റ്റലിന്റെ അഡ്ഡ്രസ്സ് വാങ്ങി. 
ഒരു കത്തയച്ചു. 
**(ഭ്രാന്തെന്നോ, കൌതുകമെന്നോ വിളിക്കാം )

കത്തയച്ച കാര്യം മറന്നിരിക്കുമ്പോ അവള്‍ വിളിച്ചു. പതിവു പോലെ തിരികെ വിളിക്കാന്‍ ഞാന്‍ കട്ട് ചെയ്തു. നാലാമതും വിളിച്ചപ്പോള്‍ കാര്യമായിട്ടുള്ള എന്തോ കാര്യമാണെന്നു മനസ്സിലായി. കോള്‍ അറ്റന്റ് ചെയ്തു. 

"ഡാ... കത്തു കിട്ടി...."

"ഏതു കത്ത്..???"

"പൊട്ടാ.... നീ എനിക്കയച്ച കത്തു കിട്ടി...."
-------------------------------------------
അത്രയ്ക്കും വലിയൊരു excitement എന്റെ ജീവിതത്തില്‍ അന്നു വരെ ആരില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല..
അല്ല, അതിനു ശേഷം ഇന്നീ നിമിഷം വരെയും ഉണ്ടായിട്ടില്ല.  
.......................................................
എന്നിട്ടും
ഇപ്പോ അവളെന്നെയും , ഞാനവളെയും മറന്നു പോയിരിക്കുന്നു...!!

4 comments: