അഞ്ചാം ക്ലാസ്സില്‍ വച്ചാണ്
ആദ്യമായി കണ്ടത്..
ആറാം ക്ലാസ്സില്‍
സെക്കന്റ് ലാംഗ്വേജ്
സംസ്കൃതമാക്കിയത്
അവളുടെ ബാച്ചില്‍ കേറാനായിരുന്നു..!!
എട്ടില്‍ വച്ചാണ്
ആദ്യമായി മിണ്ടിയത്;
ബയോളജി ബുക്കില്‍
കണ്ണിന്റെ പടം വരച്ചു കൊടുത്തത്..
പത്താം ക്ലാസ്സിലെ ഓണക്കാലത്ത്
പൂക്കളമിടുമ്പോഴാണ്
വാരിക്കൊടുത്ത പൂവ്
അവളുടെ കൈതട്ടി വീണത്..
മിണ്ടിയില്ല പിന്നീട്...
പ്രൈവറ്റ് ബസ്സിന്റെ ഡോറ്' തട്ടി
ജനറലാശൂത്രീലേക്കും
അവിടുന്ന് മോര്ച്ചറീലേക്കും
പിണങ്ങിപ്പോയ ദിവസം
അവനുമൊരു പൂക്കളമൊരുക്കി...
മൂന്നു മണിയുടെ ഐലന്റിലായിരുന്നു
ഇത്തവണ
ചെമന്ന പൂക്കള്‍ തട്ടിത്തൂകിയത്..
സ്വര്ഗ്ഗത്തിലവരപ്പോള്
പൂവും , പൂമ്പാറ്റയുമായിരുന്നിരിക്കണം ...!!!
ആദ്യമായി കണ്ടത്..
ആറാം ക്ലാസ്സില്‍
സെക്കന്റ് ലാംഗ്വേജ്
സംസ്കൃതമാക്കിയത്
അവളുടെ ബാച്ചില്‍ കേറാനായിരുന്നു..!!
എട്ടില്‍ വച്ചാണ്
ആദ്യമായി മിണ്ടിയത്;
ബയോളജി ബുക്കില്‍
കണ്ണിന്റെ പടം വരച്ചു കൊടുത്തത്..
പത്താം ക്ലാസ്സിലെ ഓണക്കാലത്ത്
പൂക്കളമിടുമ്പോഴാണ്
വാരിക്കൊടുത്ത പൂവ്
അവളുടെ കൈതട്ടി വീണത്..
മിണ്ടിയില്ല പിന്നീട്...
പ്രൈവറ്റ് ബസ്സിന്റെ ഡോറ്' തട്ടി
ജനറലാശൂത്രീലേക്കും
അവിടുന്ന് മോര്ച്ചറീലേക്കും
പിണങ്ങിപ്പോയ ദിവസം
അവനുമൊരു പൂക്കളമൊരുക്കി...
മൂന്നു മണിയുടെ ഐലന്റിലായിരുന്നു
ഇത്തവണ
ചെമന്ന പൂക്കള്‍ തട്ടിത്തൂകിയത്..
സ്വര്ഗ്ഗത്തിലവരപ്പോള്
പൂവും , പൂമ്പാറ്റയുമായിരുന്നിരിക്കണം ...!!!
മുജീബ്,,, വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്... തുടരുക. എല്ലാ ആശംസകളും.
ReplyDeleteസന്തോഷം .... സ്നേഹം ...
Delete