Tuesday, August 20, 2013

റിക്കവറി

കടമാണെന്നറിഞ്ഞിട്ടല്ല
നീ തന്ന സ്നേഹം
സ്വീകരിച്ചത്.

എന്നിട്ടും ,
തന്നതിനേക്കാള്‍
പവിത്രതയോടെ
തിരിച്ചു തന്നിരുന്നല്ലോ...!!!

പിന്നെയുമെന്തിനാണ്‌,
ഓര്‍മ്മകളെയിങ്ങനെ
ജപ്തി ചെയ്യുന്നത്...???
-------------------------
കൊടുക്കല്‍ വാങ്ങലിന്റെ സ്നേഹം മനസിലാകാത്തതു കൊണ്ടായിരുന്നു 
ഒഴിവാക്കിയിട്ടും പോകാതെ നിന്നത്...!!

6 comments:

  1. കിട്ടാക്കടങ്ങള്‍

    ReplyDelete
  2. ഒരു വ്യവസ്ഥ, ഇതുവരെ ആവാത്ത മേഖലയാണത്.ഞാനൊക്കെ ജപ്തിയായി മുടിഞ്ഞിരിക്കാ :)

    ReplyDelete
    Replies
    1. നോട്ടീസ് പതിച്ചു കിട്ടി, എനിക്കും ... :)

      Delete
  3. വളരെ ഇഷ്ട്ടപ്പെട്ടു .

    ReplyDelete