Wednesday, November 27, 2013

കള്ളി

വടക്കേപ്പുറത്തെ പ്ലാവ്
പടിഞ്ഞാറേ അതിരിലെ മാവ്
ഊഞ്ഞാല്‌ കെട്ടിയ പറങ്കാവ്

റോഡിലേക്ക് ചരിഞ്ഞപ്പോഴാണ്‌
മുറിച്ചു വീഴ്ത്തിയത്,
11 കെ.വിയ്ക്ക് വഴിയൊരുക്കാന്‍ ...

പാതിയൊരുക്കിയ ചുള്ളിക്കൂട്
പറങ്കാവിനൊപ്പം താഴെ വീണപ്പോള്‍
വേറൊന്നുമോര്‍ത്തില്ല;
കാക്കക്കൂട്ടില്‍ കയറി മുട്ടയിട്ടു...!!

കാക്കയ്ക്കു മാത്രമല്ല
തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..
അതാര്‍ക്കും അറിയാഞ്ഞിട്ടല്ല...
എന്നിട്ടും വിളിപ്പേര്
കള്ളിക്കുയിലെന്നു തന്നെ...!!!

3 comments:

  1. ഉള്ളത് പറഞ്ഞാല്‍...!!

    ReplyDelete
  2. എന്നിട്ടും വിളിപ്പേര്
    കള്ളിക്കുയിലെന്നു തന്നെ...

    ReplyDelete
  3. കള്ളക്കുയില്‍ !

    ReplyDelete