Friday, February 28, 2014

കണ്ടു മടുക്കുന്നവര്‍

ഒരിക്കലും വറ്റാത്തൊരു
പുഴയുടെ
ഇരുകരകളിലാണു നാം ...

കാഴ്ച മറയാത്തതു കൊണ്ട്,
കണ്ടു മടുക്കുമ്പോ 
പിരിഞ്ഞു പോകേണ്ടവരാണ്‌ ....

യാത്ര പറഞ്ഞില്ലെങ്കില്‍ 
പിണങ്ങരുത്;
എനിക്കു
ഞാന്‍ മാത്രമല്ലേയുള്ളൂ...!!


---------------------------------------
ജീവിതത്തിന്റെ പോസ്റ്റുകളിലേക്ക് ടാഗ് ചെയ്തു പോയിട്ടുണ്ട് പലരും .
റിമൂവ് ചെയ്തിട്ടും Notifications വന്നു കൊണ്ടേയിരിക്കുന്നു...!!!

5 comments: