Friday, September 12, 2014

Teacher's Day, അഥവാ അമ്മദിനം ...

മണ്ണടി.
ഉമ്മാടെ നാട്.
അവിടെയായിരുന്നു കുട്ടിക്കാലം.
ഉമ്മയും, ബാപ്പയും തമ്മിൽ ഡിവോഴ്സ് കേസ് നടക്കുന്ന കാലമായിരുന്നു അത്.
അന്നെനിക്കെത്ര വയസ്സെന്നറിയില്ല. രണ്ട് ചണച്ചാക്ക് നിറയെ പഞ്ഞി കുത്തിക്കയറ്റിയ ഷേപ്പാരുന്നു ഞാൻ. നാല് ഉപ്പുചാക്കിന്റെ ഭാരവും...!!! 

വരച്ചു തുടങ്ങുന്നത് അന്നാണ്.
ഓർമ്മയിലാദ്യത്തെ വര ജീപ്പായിരുന്നു.
സ്വഭാവം പോലെ,
ഞാൻ വരച്ച വട്ടമൊക്കെ '6' പോലെയായപ്പോ, ടയര് വരച്ചു തന്നത് ഉമ്മാടെ വീടിനടുത്തുള്ള അംഗൻവാടിയിലെ രാജമ്മ റ്റീച്ചറായിരുന്നു.

ക്ലാസ്സിലെ കുറെയേറെ കുട്ടികൾക്കിടയിലെ ഏറ്റവും തടിയനായ എന്നെ ഒക്കത്തിരുത്തി ഉപ്പുമാവ് വാരിത്തന്നത്...
വരാൻ വൈകിയാൽ വീട്ടില് വന്ന്‌ എടുത്തുകൊണ്ട് പോയിരുന്നത്...

....................................

കുറേക്കാലങ്ങൾക്കു ശേഷം,
അന്നത്തെയാ തടിയൻ ചെക്കൻ ഉമ്മായേം, വാപ്പായേം വണ്ടിയിലിരുത്തി 'ഇപ്പൊ വരാം'ന്നു പറഞ്ഞ് ടീച്ചറെ കാണാൻ, വലിയ മാറ്റമൊന്നും വരാത്ത അന്നത്തെ അംഗൻവാടിയിൽ ചെല്ലുമ്പോ "മനസ്സിലായോ എന്നെ?" എന്ന ചോദ്യത്തിൽ ടീച്ചർ അടുത്തിരുന്ന അജിത ടീച്ചറെ നോക്കി. എന്നിട്ട് പറഞ്ഞു.
"കണ്ട് നല്ല ഓർമ്മ...പക്ഷേ...."

അജിത ടീച്ചരാണ് പേരോർത്തെടുത്തത്.
"മുജീബല്ലേ...?? സുലൈഖേടെ....???"

രാജമ്മ റ്റീച്ചറെണീറ്റ് തോളത്തു പിടിച്ചു. "മക്കളേ... പെട്ടെന്നോർമ്മ കിട്ടിയില്ല. എന്റെ മോൻ വല്ലതും കഴിച്ചോ..??" 

ഒപ്പം,
കഴിച്ചു കൊണ്ടിരുന്ന അച്ചാറിൽ നിന്നൊരു നെല്ലിക്ക എടുത്ത് വായിൽ വച്ച് തന്നു.  
fine arts college-ലാണ് പഠിക്കുന്നതെന്നറിഞ്ഞ് പഴയ ജീപ്പിന്റെ കാര്യം ഓർമ്മിപ്പിച്ചു.
വരയിൽ വലിയ പഠിപ്പായെന്നറിഞ്ഞപ്പോ ടീച്ചറുടെ കണ്ണു നിറഞ്ഞു. 

ഇന്ന്,
ഈ അദ്ധ്യാപകദിനത്തിൽ രാജമ്മ റ്റീച്ചറെയോർത്തു. ആ ഓർമ്മയിൽ ജീപ്പ് വരച്ചു.

ടീച്ചർ വായിൽ വച്ചുതന്ന നെല്ലിക്ക,
ഓർമ്മകളുടെ മഴപെയ്ത് മധുരിക്കുന്നു...!!! 

______________________

തോൽവികളുടെ ഭാരമൊന്നൊതുങ്ങുമ്പോ,
ടീച്ചറെ കാണാൻ പോകണം.
പഴയ ആ തടിയൻ ചെക്കൻ ജയിച്ചു നിൽക്കുന്നത് കണ്ട് ടീച്ചറുടെ കണ്ണും, മനസ്സും നിറയ്ക്കണം.

നടക്കുമെന്നുറപ്പുള്ള ആഗ്രഹമാണ്...!!! 
 

_രാജമ്മ ടീച്ചർക്ക്,
അമ്മ ദിനാശംസകൾ...!!! 
  

6 comments:

  1. ആര്‍ദ്രമായ ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. നിഷ്കളങ്കമായ ഒരു കാലത്തെക്കുറിച്ച്.... :)

      Delete
    2. നിഷ്കളങ്കമായ ഒരു കാലത്തെക്കുറിച്ച്.... :)

      Delete
  2. Nannayirikkunu ithilum nalla oru gift endanu a teacherku kodukkan kazhiyuka?

    ReplyDelete
    Replies
    1. :)
      Life is a gift, and it offers us the privilege,
      opportunity, and responsibility to give something back by becoming more.

      _Tony Robbins :)


      Delete
    2. :)
      Life is a gift, and it offers us the privilege,
      opportunity, and responsibility to give something back by becoming more.

      _Tony Robbins :)


      Delete