Thursday, April 16, 2015

ഏപ്രില്‍ 16

ശരിയാണ്.
ജീവിതത്തില്‍ എങ്ങുമെത്താന്‍ കഴിഞ്ഞിട്ടില്ല.
ഒന്നുമാകാന്‍ കഴിഞ്ഞിട്ടില്ല.
തോറ്റു തോറ്റു മടുത്ത് കളിയവസാനിപ്പിക്കാനാലോചിച്ച്,
ആളൊഴിഞ്ഞ ഗ്യാലറിയില്‍ ഒറ്റയ്ക്കിരുന്ന്,
ആരവമൊഴിഞ്ഞ ഗ്രൌണ്ടില്‍ കഴിഞ്ഞു പോയ കളികളുടെ വലിപ്പം നോക്കിയിരിക്കുമ്പോഴാണ്,
ഇതുവരെ എത്തിയതിന്റെ ആത്മവിശ്വാസത്തില്‍ അഭിമാനവും അഹങ്കാരവും തോന്നുന്നത്. smile emoticon

അധികമാരോടും അടുത്തിട്ടില്ല.
അധികമാരെയും അടുപ്പിച്ചിട്ടില്ല.
എങ്കിലും ,
അര്‍ഹിക്കുന്നതിലേറെ അവഗണിക്കപ്പെട്ടിട്ടുണ്ട്. കൂടെ നിന്നിട്ട് പറയാതെ പോയവര്‍ പിഴവുപറ്റി തിരിച്ചു വന്നപ്പോഴൊക്കെ "പോടാ/ടീ പുല്ലേ"ന്നു പറഞ്ഞ് പിണക്കി ജീവിതത്തിലേക്ക് ഓടിച്ചു വിട്ടിട്ടുണ്ട്. അവരുടെയൊക്കെ നന്മ മാത്രം ആഗ്രഹിച്ചിട്ടുണ്ട്. സ്വയം നന്നാവാന്‍ മടിക്കുമ്പോഴും ,
തോല്‍വി സമ്മതിച്ച് ചിരിക്കുമ്പോഴും അവരൊക്കെ സന്തോഷിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചിട്ടുണ്ട്.

എന്തു തിരിച്ചു കിട്ടി എന്നു കുറിച്ചു വച്ചിട്ടില്ല.
ഒന്നിനും കണക്കു വച്ചിട്ടില്ല.
എങ്കിലും ,
ഒന്നറിയാം .
സ്നേഹിച്ചതിനേക്കാളേറെ സ്നേഹിക്കപ്പെട്ടിട്ടുണ്ട്.
വലിയൊരു ഭാഗ്യമാണത്.
അതുമതി.
27 വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ ലാഭമാണ്.
അത്രമാത്രം മതി. heart emoticon smile emoticon
----------------------------

“You'll find that life is still worthwhile, if you just smile.” smile emoticon 
― Charles Chaplin

7 comments:

  1. അത്രമാത്രം മതിയോ? ഒന്നൂടൊന്ന് ആലോചിച്ചു നോക്കിക്കേ...:)

    ReplyDelete
    Replies
    1. ആലോചിച്ചു.

      ഒരുപാട്‌ പെറുക്കിക്കൂട്ടി വച്ച്‌ തൂവിപ്പോകുന്നതിനേക്കാൾ നല്ലത്‌, enough എന്ന തോന്നലിന്റെ,
      ആ തോന്നുന്ന കാലത്തിന്റെ കൂടെ നിൽക്കലാണ്‌... :)

      Delete
    2. ആലോചിച്ചു.

      ഒരുപാട്‌ പെറുക്കിക്കൂട്ടി വച്ച്‌ തൂവിപ്പോകുന്നതിനേക്കാൾ നല്ലത്‌, enough എന്ന തോന്നലിന്റെ,
      ആ തോന്നുന്ന കാലത്തിന്റെ കൂടെ നിൽക്കലാണ്‌... :)

      Delete
    3. ആലോചിച്ചു.

      ഒരുപാട്‌ പെറുക്കിക്കൂട്ടി വച്ച്‌ തൂവിപ്പോകുന്നതിനേക്കാൾ നല്ലത്‌, enough എന്ന തോന്നലിന്റെ,
      ആ തോന്നുന്ന കാലത്തിന്റെ കൂടെ നിൽക്കലാണ്‌... :)

      Delete