Tuesday, September 15, 2015

സൗഹൃദത്തിന്റെ ദിവസം

"ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധിനിച്ച മൂന്നോ, നാലോ പേരിൽ ഒരാൾ നീയാണ്‌" എന്നു പറഞ്ഞവരിൽ മൂന്നു പേർ ഒരറിവുമില്ലാതെ, ഒരു പരിചയവുമില്ലാതെ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നു. അവരെപ്പറ്റി കാര്യമായ ഒരോർമ്മ പോലും സംഭവിക്കാതെ 'സൗഹൃദത്തിന്റെ ദിവസം' കടന്നു പോകുന്നു. smile emoticon

ചിന്തിച്ചു തീരും മുമ്പേ കടന്നു പോകുന്ന നിമിഷങ്ങളിലാണ്‌ ഓരോരുത്തരും മറ്റൊരാളുടേയായി ജീവിച്ചു തീർക്കുന്നത്‌...!!!
.......................................

Label: ടെൻഷൻ, വിഷമം, ദേഷ്യം, ഒറ്റപ്പെടൽ തുടങ്ങിയ സംഗതികൾ നമുക്ക്‌ മാത്രമല്ല ഉണ്ടാകുന്നത്‌ എന്ന തിരിച്ചറിവാണ്‌ ഒരു ബന്ധത്തിന്റെ ഇടയ്ക്കു സംഭവിച്ചു പോകാവുന്ന അകൽച്ചകളുടെ ആഴം കുറയ്ക്കാനുള്ള മാർഗ്ഗം. smile emoticon
അഥവാ,
'ഫീലിംഗ്സ്‌' എന്നു ഒറ്റവാക്കിൽ പറയാവുന്ന സംഗതികൾ എല്ലാവർക്കുമുണ്ട്‌;
അവരിനി എത്ര ബോൾഡ്‌ ആണെന്നു നമ്മൾ കരുതിയാലും...!!!

No comments:

Post a Comment