Tuesday, September 15, 2015

സാദ്ധ്യതകൾ

ഭൂതകാലത്തിലെങ്ങും,
ഓർത്തെടുക്കാൻ കൊള്ളാവുന്നതൊന്നുമില്ല എന്നോ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ സ്വയം വിശ്വസിപ്പിക്കാൻ കഴിയുന്നില്ല എന്നോ ഉള്ള അവസ്ഥയിലാവും, ആത്മഹത്യയ്ക്കുള്ള ചില സാദ്ധ്യതകൾ തൊടുത്തു വച്ച്‌ facebook-ൽ ഒരു പോസ്റ്റിടുക.

അതുവരെ നമ്മുടെ profile-ന്റെ ഏഴയലത്തു പോലും വന്നിട്ടില്ലാത്ത സർവ്വ തെണ്ടികളും അതിനു കീഴെ വന്ന് 'ചാകെടാ..ചാകെടാ'...ന്ന് പ്രോത്സാഹിപ്പിക്കും. unsure emoticon
ആ പ്രോത്സാഹനത്തിനു വഴിപ്പെട്ടു പോയേക്കുമോ എന്ന ഒറ്റ ഭയം കാരണമാണ്‌,
മരണമേ...
നിന്നെയോർത്തുള്ള ഇഷ്ടം
ഇവിടെ പകർത്തി വയ്ക്കാത്തത്‌...!!!

No comments:

Post a Comment