Tuesday, September 15, 2015

മറന്നവന്റെ ലോകം.

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത്‌, എസ്‌ എ ടിയിലെ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പത്തു രൂപാ ടോക്കണെടുത്ത്‌, ഇടിഞ്ഞൊരു മതിലിനരികിൽ വണ്ടിയൊതുക്കിയിട്ട്‌, ഉമ്പായിയുടെ ഗസലു കേട്ട്‌
ഗ്ലാസ്സിൽ കൂടി ഒഴുകിയിറങ്ങുന്ന മഴ നോക്കിയിരിക്കുന്നു. heart emoticon
കുടയെടുക്കാൻ മറന്നവന്റെ ലോകം ഒരു കാറിനുള്ളിലേക്ക്‌ ഒറ്റപ്പെടുന്നു.

അൽപം മുമ്പ്‌,
മഴയൊന്നു കുറഞ്ഞപ്പോൾ വണ്ടിയ്ക്കരികിൽ വന്ന്,
ഒരു ലോട്ടറി ടിക്കേറ്റ്ടുക്കാൻ നിർബന്ധിച്ച മനുഷ്യനോട്‌ "എടുക്കാറില്ല ചേട്ടാ" എന്നു സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു.
'ഇത്തവണ ഒരെണ്ണമെടുക്കൂ, ജീവിത പ്രശ്നമാണ്‌' എന്നു പുള്ളി നിർബന്ധിച്ചപ്പോ "കാശ്‌ തരാം ചേട്ടാ, ടിക്കറ്റ്‌ വേണ്ട" എന്നു പറഞ്ഞു.
"ഏയ്‌... വെറുതെ കിട്ടുന്ന കാശ്‌ വേണ്ട ഭായ്‌..." എന്നയാൾ ചിരിച്ചുകൊണ്ട്‌, എന്നേക്കാൾ ആത്മാർത്ഥമായി പറഞ്ഞു. smile emoticon
അയാളോടൊരു ടിക്കറ്റ്‌ വാങ്ങി കീറിക്കളഞ്ഞാലോ എന്നോർത്ത്‌, അതിലെ ശരിയും തെറ്റും ആലോചിച്ചു നിൽക്കുമ്പോഴേക്കും പുള്ളി മറ്റെവിടേക്കോ പോയിക്കഴിഞ്ഞു.
മഴ വീണ്ടും ബഹളം തുടങ്ങുകേം ചെയ്തു.
അല്ലെങ്കിലും,
ഞാനൊരാളിൽ കെട്ടിയിടപ്പെടാനുള്ളതല്ല അയാളുടെ ജീവിതം..
അല്ല,
അങ്ങനല്ല....
ആരിലേക്കും ഒതുക്കപ്പെടാനുള്ളതല്ല ആരുടെയും ജീവിതം....!!! smile emoticon
.
.
.
.
ഓരോ മനുഷ്യരും ഓരോ ലോകമാണ്‌....!!!

No comments:

Post a Comment