Tuesday, September 15, 2015

Do not want to hear...

May 25, 2015..........:

2 week back:
ബൈക്കിൽ നിന്നു വീണ്‌, വലതു കൈവെള്ള റോഡിലുരഞ്ഞ്‌ ഇരിക്കുമ്പോഴാണ്‌ കുറേയേറെ പ്ലാനുകൾ തകിടം മറിഞ്ഞത്‌.
പേന പിടിക്കാൻ വയ്യാത്തോണ്ട്‌, 
എഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റ്‌ മുടങ്ങി.
പെൻസിലോ, ബ്രഷോ വയ്യാത്തോണ്ട്‌ ഏറ്റിരുന്ന വര മുടങ്ങി. മൗസ്‌ ഉപയോഗിക്കാൻ പറ്റാത്തോണ്ട്‌ ഡിസൈൻ ചെയ്തു കൊണ്ടിരുന്ന വർക്കൊക്കെ നിർത്തി വയ്ക്കേണ്ടി വന്നു.
വലതു കയ്യുടെ ചൂണ്ടു വിരലിൽ ഒരു മോതിരം കിടപ്പുണ്ടായിരുന്നു. ആ വിരലിൽ തന്നെ ഒരു മുറിവു കൂടി ഉണ്ടായിരുന്നതോണ്ട്‌ മോതിരം ഊരാൻ പറ്റിയില്ല. വിരലു നീരു വച്ച്‌, ഇൻഫെക്ഷനായി.
എഴുത്തും, വരയും, ഡിസൈനിങ്ങുമൊക്കെ പ്രതീക്ഷിച്ചിരുന്നവർ വിളിക്കാൻ തുടങ്ങി. കൈ വെള്ളയിലെ മുറിവും ഇൻഫെക്ഷനായതോടെ ആകെ പെട്ടിരിക്കുമ്പോഴാണ്‌ ഫോൺ കോളുകൾ.
നമ്മുടെ ശരീരം നമ്മുടേത്‌ മാത്രമാകുന്ന, നമ്മുടെ വേദനകൾ മറ്റൊരാൾക്ക്‌ മനസ്സിലാകാത്ത ഒരു സമൂഹത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു സിമ്പിളായി മനസ്സിലായപ്പോ ഫോണങ്ങു സ്വിച്ചോഫ്‌ ചെയ്തു. wink emoticon

Dissolve to present:

കൈ നേരെയായി.
വരയ്ക്കാനും, എഴുതാനും, വണ്ടിയോടിക്കാനും, മൗസ്‌ വർക്ക്‌ ചെയ്യാനും ഒരു ബുദ്ധിമുട്ടുമില്ല ഇപ്പോൾ. പക്ഷേ, ആഴ്ച രണ്ടായിട്ടും ഫോൺ ഓൺ ചെയ്തിട്ടില്ല.
ഓൺ ചെയ്യാൻ തോന്നുന്നില്ല. grin emoticon
പോക്കറ്റിൽ ഫോൺ റിങ്ങ്‌ ചെയ്യുമ്പോൾ, അതെടുത്ത്‌ ഡിസ്പ്ലെയിലെ പേരു കാണും വരെ വല്ലാതെ അസ്വസ്ഥതപ്പെട്ടിരുന്നു എന്നത്‌ തോന്നൽ മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു.
ഓഫാക്കി വച്ച ഫോണിൽ വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നു.
.........................................
Label: സ്വാതന്ത്ര്യം എന്നത്‌;
അതിനി എത്ര ചെറുതായാലും,
അനുഭവിച്ചാൽ മാത്രം തിരിച്ചറിയുന്ന വികാരമാണ്‌...!!! heart emoticon heart emoticon heart emoticon
**Freedom is the right to tell people what they 2 week back:

**Freedom is the right to tell people what they do not want to hear.

No comments:

Post a Comment