Tuesday, September 15, 2015

On the way...

കുറേ നാള്‍ മുമ്പ്,
ബിസിനസ്സൊക്കെ പൊട്ടി, കാശ് കൊടുക്കാനുള്ളവരെ ഒളിച്ചു നടക്കുന്ന കാലം .
വീട്ടുകാരും , കൂട്ടുകാരും കുറ്റപ്പെടുത്തലോട് കുറ്റപ്പെടുത്തല്.
തിരിച്ചൊന്നും പറയാന്‍ പോയില്ല.
അഥവാ,
തോറ്റു തൊപ്പിയിട്ടവന്റെ ന്യായീകരണങ്ങള്‍ക്ക് കേള്‍വിക്കാര്‍ കുറവായിരിക്കും എന്ന തിരിച്ചറിവിന്റെ നാളുകള്‍.
അങ്ങനെയിരിക്കുമ്പോ ഒരിക്കല്‍ , 
എയര്‍പോര്‍ട്ട് വരെ പോകേണ്ടതുണ്ടായിരുന്നു. 
സുഹൃത്തുക്കളുണ്ട് കൂടെ. വെളുപ്പിനേ എണീക്കാനുള്ള മടി കണക്കിലെടുത്ത് രാത്രിയില്‍ത്തന്നെ വണ്ടി വിട്ടു. അധികം സ്പീഡെടുക്കാതെ, പാട്ടും കേട്ട് കാര്യോം പറഞ്ഞ് പോകുമ്പോ, കൂടെയുണ്ടായിരുന്ന ആത്മമിത്രങ്ങള്‍ ഓരോന്നോരോന്നു പറഞ്ഞ്, ബിസിനസ്സിലേക്കും , കൊച്ചിയിലെ ജീവിതത്തിലേക്കും സംസാരത്തിന്റെ ഗിയറു മാറ്റി. ഒടുവില്‍ കുറ്റപ്പെടുത്തലായി. കുറേ നേരം മിണ്ടാതിരുന്നു.
ഒടുവില്‍ അവമ്മാരോട് ചോദിച്ചു.
"ഡാ, നിനക്കെത്ര പാന്റുണ്ട്...???"
'ആ....അറിയില്ല.... എന്താ ഇപ്പോ ചോദിക്കാന്‍ ...???'
"നിനക്കോടാ...???" അടുത്തവനോടും ചോദിച്ചു.
'ഒരു ഏഴെട്ടെണ്ണം കാണും ....'
"ഉം ....
ദേ, ഞാനിട്ടിരിക്കുന്ന ഈ ജീന്‍സ് കണ്ടോ...??
ഇതൊരൊറ്റ എണ്ണമേ എനിക്കുള്ളൂ... വേറേ പാന്റൊന്നുമില്ല.
നാട്ടിലെവിടെ പോകുമ്പോഴും ഇപ്പോ മുണ്ടുടുക്കുന്നത് രാഷ്ട്രീയം കളിക്കാനല്ല. ഇട്ടു കൊണ്ട് പോകാന്‍ പാന്റില്ലാഞ്ഞിട്ടാ....." smile emoticon
അവമ്മാരു സംസാരം നിര്‍ത്തി കേട്ടുകൊണ്ടിരുന്നു.
ഞാന്‍ തുടര്‍ന്നു.
"അളിയാ.... ഒരു പാന്റെടുക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ്‌ ഞാനിപ്പോ... ലക്ഷങ്ങളുടെ കടമുള്ള ഒരുത്തന്‍ , ആ കടങ്ങളുടെ കൂടെ പിന്നെയും കുറേ കാശ് പലിശയ്ക്കെടുത്ത് ബിസിനസ്സ് ചെയ്യുമ്പോ ഒരുപാട്‌ പ്രതീക്ഷകളുണ്ടാകും . എന്റെ കാര്യത്തിലും അതുണ്ടായിരുന്നു. പക്ഷേ, എന്റെ വിധി എന്റെ തീരുമാനങ്ങളായിരുന്നില്ല.
പൊട്ടും എന്നു തോന്നലുണ്ടെങ്കില്‍ ഒരാളും ബിസിനസ്സ് ചെയ്യില്ല. സ്വന്തം കാശ് വച്ചു പോലും ചെയ്യില്ല. പിന്നല്ലേ, പലിശയ്ക്കെടുത്ത്...
എന്ത് സംഭവിക്കും എന്നു മുന്‍കൂട്ടി അറിയാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല...
അതുകൊണ്ടാണ്‌, ഒരു പാന്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഞാനിങ്ങനെ തകര്‍ന്നു നില്‍ക്കുന്നത്....
........പിന്നെ, ഇതൊന്നും പുറത്തു കാണിക്കാത്തത്....
അതുകൊണ്ട് കുറച്ചു ശത്രുക്കള്‌ സന്തോഷിക്കും എന്നറിയാവുന്നതു കൊണ്ടാ....."
ആ സംസാരം അവിടെത്തീര്‍ന്നു.
by the way,
അവമ്മാരു പിന്നീ നിമിഷം വരെ പൊട്ടിപ്പോയ ജീവിതം പറഞ്ഞ് എന്നെ കുറ്റപ്പെടുത്തിയിട്ടില്ല.
**(അതാണ്‌ നന്‍പന്‍സ്....) wink emoticon
-----------------------------------------------------------------

Label: ഇതിവിടെ പറഞ്ഞത്, 'നിനക്ക് എന്തിനും ന്യായീകരണങ്ങ:ളുണ്ടല്ലോ..' എന്നു പറയുന്ന, 'എനിക്കൊന്നും കേള്‍ക്കേണ്ടതില്ല...' എന്ന നിലപാടെടുക്കുന്ന ചില പ്രിയപ്പെട്ടവര്‍ സോഷ്യല്‍ മീഡിയക്കപ്പുറത്തെ എന്നെ വായിക്കട്ടെ എന്നു കരുതി മാത്രമാണ്‌. smile emoticon 

എന്റെ ജീവിതത്തിലെ പിഴവുകളൊക്കെ ഞാന്‍ ബോധപൂര്‍വ്വമോ, അല്ലാതെയോ വരുത്തി വച്ചതാണെന്ന നല്ല ബോധമുള്ളപ്പോള്‍ തന്നെ, ജീവിതത്തിലെ തോല്‍വികള്‍ വിധിയുമായി നേര്‍ക്കുനേരേ കളിച്ചപ്പോള്‍ സംഭവിച്ചവയാണ്‌. അതിന്റെ വിശദീകരണങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. 

Coz,
there is no market for your sorrows.
So,
never advertise your feelings...!!!
 wink emoticon

Caution: മുമ്പ് ഇങ്ങനൊരു പോസ്റ്റിട്ടപ്പോ പാദസരം ഓഫറു ചെയ്ത ഒരു സുഹൃത്തുണ്ട്. സ്വര്‍ണ്ണച്ചെയിന്‍ ഓഫര്‍ ചെയ്ത മറ്റൊരാളും . പിന്നെ, 'അക്കൌണ്ട് നമ്പറൊന്നു തന്നേടാ' എന്നു സ്നേഹത്തോടെയും , അധികാരത്തോടെയും പറഞ്ഞ മറ്റു ചില സുഹൃത്തുക്കള്‍ . smile emoticon
സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.
ഒന്നോ, രണ്ടോ, മൂന്നോ ലക്ഷത്തില്‍;
അല്ലെങ്കില്‍ അങ്ങനെ ചില ലക്ഷക്കണക്കുകളില്‍ തീരുന്നതല്ല എന്റെ പ്രശ്നങ്ങള്‍ .
അതുകൊണ്ട്,
സൌഹൃദത്തെ പണവുമായി ചേര്‍ത്തു കെട്ടാതിരിക്കുക.
ഇത്തരം കാര്യങ്ങള്‍ ഒരു Public Space- പറയേണ്ടി വരുന്നത്, ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് നമ്മളെ മനസ്സിലാകുന്നില്ല എന്നു ബോദ്ധ്യപ്പെടുമ്പോഴാണ്‌. 
smile emoticon

No comments:

Post a Comment