Wednesday, March 2, 2016

സാക്ഷ്യം

Break up-നെ എങ്ങനെ അതിജീവിക്കാന്നല്ലേ...??
സിമ്പിളാണ്‌.
അത്ര കാര്യമായി,
അതിഭയങ്കരമായി നമ്മളവരെ സ്നേഹിച്ചിട്ടും അകന്നു നിൽക്കാനുള്ള തീരുമാനമെടുക്കാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എങ്കിൽ,
അതു മാത്രമാണ്‌ കാരണം. smile emoticon
ഇനി അതല്ല,
നമ്മളാണ്‌ അകന്നു നിൽക്കാൻ തീരുമാനിച്ചതെങ്കിൽ ആ തീരുമാനമെടുക്കാൻ നമ്മളെ പ്രേരിപ്പിച്ച ഒരു ഘടകമുണ്ടാകുമല്ലോ...
മനസ്സിന്റെ ആഴത്തിലെവിടെയോ പറ്റിയ ഒരു മുറിവാകാം...
നിസ്സംഗമായിപ്പോയ ഒരു തേങ്ങലാകാം...
ഒറ്റയ്ക്കായി എന്ന തിരിച്ചറിവാകാം...
ഇതൊന്നുമല്ലാത്ത
തീരെ നിസ്സാരമെന്നു തോന്നിക്കുന്ന മറ്റൊരു സംഗതിയാണെങ്കിൽപ്പോലും
മനസ്സാക്ഷിയോട്‌ മറുപടി പറയേണ്ടി വരുമ്പോ, കണ്ണിനൊരൽപം നനവുണ്ടാകും എന്നുറപ്പുണ്ടെങ്കിൽ
ആ ഒരൊറ്റ കാരണം മതിയാകും തിരിച്ചറിവുകൾക്ക്‌ സാക്ഷ്യം പറയാൻ. 
--------------------------------------------
Off topic: ജീവിതത്തിനൊരു 'For Sale' ബോർഡ്‌ വയ്ക്കണം.
എന്നിട്ട്‌,
പടച്ചോനെക്കൊണ്ട്‌ വില പറയിക്കണം.
നഷ്ടമാകുന്ന കച്ചോടക്കണക്ക്‌ പുള്ളിക്കാരൻ കൂടി മനസ്സിലാക്കണമല്ലോ...!!

No comments:

Post a Comment