Wednesday, March 2, 2016

വേരിറക്കങ്ങൾ


ഒരു ബന്ധം സൃഷ്ടിക്കപ്പെടുന്നത്‌ ഒരു വലിയ മരത്തിന്റെ തൈ നടുന്നതുപോലെയാണ്‌.
അത്‌ വളർന്നു വരാൻ മഴയും, വെയിലും വേണം എന്നു പറയും പോലെ,
എല്ലാ ബന്ധങ്ങളും ഇണക്കത്തിലും, പിണക്കത്തിലും ചേർന്നു നിന്നാണ്‌ വളരുന്നത്‌. അങ്ങനെയേ ആരോഗ്യപരമായി വളരാൻ കഴിയൂ.
ഇടയ്ക്കിടെ ആ ബന്ധത്തെ അളന്നു നോക്കുന്നത്‌,
ആ തൈ പിഴുതെടുത്ത്‌ വേരു വന്നോ എന്നു നോക്കും പോലെയാണ്‌. 
പിന്നെയും നട്ടു വയ്ക്കാം. 
പക്ഷേ,
എപ്പോഴെങ്കിലും പറിച്ചെടുക്കുമ്പോ അടിവേരു പൊട്ടിയാൽ തീർന്നു.
പിന്നീടെത്ര വെള്ളമൊഴിച്ചിട്ടും കാര്യമില്ല,
ഉണങ്ങിപ്പോകും. unsure emoticon
പണ്ടാരെങ്കിലും ഏതെങ്കിലും പഴഞ്ചൊല്ലായോ, അല്ലാതെയോ ഇതൊക്കെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.
എന്തായാലും ഇവിടെ കിടക്കട്ടെ.
ആരെങ്കിലുമൊക്കെ വായിച്ചു നന്നായാലോ....
----------------------------------------
Label: Life is like ice cream, enjoy it before it melts.

No comments:

Post a Comment