Wednesday, March 2, 2016

മനുഷ്യനാവുക..!

Jan 18, 2016.
തിരുവനന്തപുരത്ത് വാഹനമിടിച്ച് റോഡിൽ കിടന്നയാൾ ആളുകളുടെ മുമ്പിൽ ചോര വാർന്നു മരിച്ചു: വാർത്ത .
........................
രണ്ടു വർഷം മുമ്പാണ്‌.
ആത്മമിത്രത്തിന്റെ കല്യാണത്തിന്‌ ആലപ്പുഴയ്ക്ക്‌ പോകുന്നു.
മറ്റൊരു സുഹൃത്തുണ്ട്‌ കൂടെ.
ഞാനാണ്‌ കാറോടിക്കുന്നത്‌.
ഹരിപ്പാടിനും, അമ്പലപ്പുഴയ്ക്കും ഇടയ്ക്കെവിടെയോ വച്ച്‌ റോഡിൽ ചെറിയൊരു തിരക്ക്‌. 
ഞങ്ങൾക്കു പോകേണ്ട സൈഡിൽ ഒരാൾക്കൂട്ടം. 
ഒരു രജിസ്ട്രേഡ്‌ ഇന്നോവ നിർത്തിയിട്ടിരിക്കുന്നു. അതിനുള്ളിൽ ഒരു ചേട്ടനും, ചേച്ചിയും. മുപ്പത്തഞ്ചു വയസ്സിനു താഴെയാണ്‌ അവരുടെ പ്രായം.
ഞങ്ങൾ വണ്ടി നിർത്തിയപ്പോഴേക്കും ഫോർ ഇൻഡിക്കേറ്ററും, ലൈറ്റുമിട്ട്‌ ഹോൺ നീട്ടിയടിച്ച്‌ ആ വണ്ടി സ്പീഡിൽ പോയി.
റോഡിൽ ചോര വീണു കിടപ്പുണ്ട്‌.
ഏതോ വാഹനമിടിച്ചു വീണ പ്രായമുള്ള ഒരു സൈക്കിൾ യാത്രക്കാരനെ ഹോസ്പിറ്റലിൽ കൊണ്ടു പോയതാണ്‌.
പുത്തൻ വണ്ടിയാണ്‌.
അവർക്ക്‌ നിർത്താതെ പോകാമായിരുന്നു.
അങ്ങനെ പോകുന്നതൊന്നും 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' ഒരു പുതുമയും, അമ്പരപ്പുമുണ്ടാക്കാത്ത കാര്യവുമാണ്‌.
പക്ഷേ,
നടുറോഡിൽ പിടയുന്നത്‌ ആരുടെയോ അച്ഛനോ, പ്രതീക്ഷയോ ഒക്കെയാണ്‌ എന്ന നന്മ ആ ചെറുപ്പക്കാരുടെ മനസ്സിലുണ്ടായി എന്നുള്ളതാണ്‌.
ഇപ്പോഴും,
ഈ സ്റ്റാറ്റസ്‌ ടൈപ്പ്‌ ചെയ്യുമ്പോഴും കണ്ണു നിറയുന്നുണ്ട്‌. smile emoticon
ആ ദിവസത്തിനു ശേഷം ഇന്നീ നിമിഷം വരെ,
ജുമുഅ നമസ്കാരം കഴിഞ്ഞ്‌ പള്ളിയിലിരിക്കുന്ന സമയങ്ങളിൽ ഒരിക്കൽ പോലും,
ഒരു വെള്ളിയാഴ്ച പോലും അവരുടെ നന്മ ഓർക്കാതെ,
അവർക്ക്‌ നന്മ മാത്രമേ വരുത്താവേ എന്ന്‌ പ്രാർത്ഥിക്കാതെ കടന്നു പോയിട്ടില്ല. 

അതിഭാവുകത്വമല്ല.
അത്രമേൽ ആ ഒരൊറ്റ നിമിഷത്തെ കൂടിക്കാഴ്ച ഹൃദയത്തോട്‌ ചേർന്നു നിൽക്കുന്നു.
നാളെ,
പെരുവഴിയിൽ ഇതുപോലെ വീണു പോയാലും ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന്,
നന്മ വറ്റിയ ഈ അനന്തപുരി കാലത്തും വെറുതെ പ്രതീക്ഷിക്കുന്നു...!!!
----------------------------------------------------
Label: മനുഷ്യനാവുക എന്നതാണ് പ്രധാനം. 
മനുഷ്യത്വം എന്നത് താനേ ഉണ്ടായിക്കോളും. 

No comments:

Post a Comment