Wednesday, March 2, 2016

ഒന്നും മിണ്ടാതിരിക്കാനാവുന്നില്ല, അതുകൊണ്ടാണ്‌...

"ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽക്കൂടി കടന്നുപോവുകയാണ്‌. പ്രാർത്ഥിക്കണം..." എന്ന് ഒരു സ്റ്റാറ്റസ്‌ കണ്ട ദിവസമാണ്‌ ശബീബിനെ കാര്യമായി ശ്രദ്ധിക്കുന്നത്‌. ഫെയ്സ്ബുക്കിലായാലും, ജീവിതത്തിലായാലും സങ്കടപ്പെട്ട്‌ നിൽക്കുന്നവരോട്‌ "ശെരിയാവും ഭായ്‌..." എന്നു പറയുന്നൊരു ശീലമുള്ളതുകൊണ്ട്‌, ശബീബിനും ഒരു മെസ്സേജയച്ചു.
'എല്ലാം ശരിയാവും' എന്ന് പറഞ്ഞു.
ഇന്ന്,
ജീവിതത്തോട്‌ സൈൻ ഔട്ട്‌ പറഞ്ഞ്‌ അയാൾ പോയിരിക്കുന്നു.
ഞാനയച്ച ആ മെസ്സേജ്‌ അയാൾ കണ്ടിട്ടില്ല.
ഒന്നോർത്താൽ നന്നായി.
"ശെരിയാകും..." എന്ന പ്രതീക്ഷ തളർന്നു തുടങ്ങുന്ന നിമിഷങ്ങളിൽ കൂടെ നിൽക്കേണ്ടി വന്നില്ലല്ലോ. 

smile emoticon
ഒരിക്കലും കണ്ടിട്ടില്ലെങ്കിൽപ്പോലും,
ഉള്ളിന്റുള്ളിലെവിടെയൊക്കെയോ ഒരു സ്ഥാനം നേടിയവരൊക്കെ ഒന്നും മിണ്ടാതെ,
പറഞ്ഞതൊന്നും കേൾക്കാതെ പടിയിറങ്ങുകയാണ്‌.
അവനെയോർത്ത്‌ സങ്കടപ്പെടുന്നവരുടെ കയ്യിൽ മുറുകെപ്പിടിക്കുന്നു;
അവനുവേണ്ടി പ്രാർത്ഥിക്കുന്നു. heart emoticon
..............................
മരിച്ചവരെയോർത്ത്‌ എഴുതുക...!!
വായിക്കുന്ന ചിലരെങ്കിലും സങ്കടപ്പെടും എന്നതുകൊണ്ട്‌,
പാടില്ലെന്നറിയാം.
ജീവിച്ച ഇന്നലെകളോർക്കുമ്പോ,
ഇല്ലാതാകുന്ന നാളെകളെക്കുറിച്ചോർക്കുമ്പോ
ഒന്നും മിണ്ടാതിരിക്കാനാവുന്നില്ല.
അതുകൊണ്ടാണ്‌. 

smile emoticon

No comments:

Post a Comment